You are Here : Home / USA News

റോക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ നടത്തുന്നു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, July 30, 2013 07:43 hrs EDT

ന്യൂയോര്‍ക്ക്‌: റോക്‌ലാന്റ്‌ ഹഡ്‌സണ്‍വാലി ഏരിയായിലെ അഞ്ച്‌ പള്ളികള്‍ സംയുക്തമായി വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ നടത്തുന്നു. ആഗസ്റ്റ്‌ 2, 3, 4 (വെള്ളി, ശനി, ഞായര്‍) തിയ്യതികളില്‍ സഫേണിലുള്ള സെന്റ്‌ മേരീസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വെച്ചാണ്‌ (66 ഈസ്റ്റ്‌ മേപ്പിള്‍ അവന്യൂ) ഈ വര്‍ഷത്തെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ നടത്തുന്നത്‌. സമയം രാവിലെ 9 മണിമുതല്‍ വൈകീട്ട്‌ 4 മണിവരെ. ഞായറാഴ്‌ച 9 മണിക്ക്‌ വിശുദ്ധ കുര്‍ബ്ബാനയും സമാപന സമ്മേളനവും. സെന്റ്‌ ഗ്രിഗോറിയോസ്‌ (ഡച്ചസ്‌ കൗണ്ടി), സെന്റ്‌ ജോണ്‍സ്‌ (ഓറഞ്ച്‌ബര്‍ഗ്‌), സെന്റ്‌ മേരീസ്‌ (സഫേണ്‍), സെന്റ്‌ മേരീസ്‌ (വാലികോട്ടേജ്‌), സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ്‌ സെന്റ്‌ പോള്‍സ്‌ (സ്‌പാര്‍ക്കില്‍) എന്നീ പള്ളികളാണ്‌ ഈ വെക്കേഷന്‍ ബൈബിള്‍ സ്‌കൂളില്‍ പങ്കെടുക്കുന്നത്‌. സമീപ ഇടവകകളിലുള്ള എല്ലാ കുട്ടികള്‍ക്കും ഈ ബൈബിള്‍ സ്‌കൂളില്‍ പങ്കെടുക്കാം. മത്തായി ചാക്കോ അറിയിച്ചതാണിത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.stmarysrockland.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More