You are Here : Home / USA News

ന്യൂയോര്‍ക്ക്‌ സെന്റ്‌ മേരീസ്‌ കാത്തലിക്‌ പള്ളിയുടെ ആഭിമുഖ്യത്തില്‍ പിക്‌നിക്ക്‌ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 30, 2013 07:35 hrs EDT

ന്യൂയോര്‍ക്ക്‌: സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കാത്തലിക്‌ പള്ളിയിലെ കുടുംബ കൂട്ടായ്‌മയുടെ ഭാഗമായി ഉല്ലാസകരമായ പിക്‌നിക്ക്‌ ജൂലൈ 27-ന്‌ ശനിയാഴ്‌ച വാലി സ്‌ട്രീം സ്റ്റേറ്റ്‌ പാര്‍ക്കില്‍ വെച്ച്‌ നടത്തി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം പ്രത്യേകം കായിക മത്സരങ്ങള്‍, ബാസ്‌കറ്റ്‌ ബോള്‍, വോളിബോള്‍ മത്സരങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള മത്സരങ്ങളില്‍ മുന്നൂറില്‍പ്പരം ഇടവകാംഗങ്ങള്‍ സജീവമായി പങ്കെടുത്തു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഇടവകാംഗങ്ങള്‍ പാചകം ചെയ്‌ത്‌ പങ്കുവെച്ചു. വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്പ്‌സ്‌, കൈക്കാരന്മാരായ ജോസ്‌ മഠത്തിക്കുന്നേല്‍, ജയിംസ്‌ തോമസ്‌ എന്നിവര്‍ നേതൃത്വം നല്‍കി. വികാരി അച്ചന്‍ സമ്മാനദാനം നടത്തി. മാത്യു ചേട്ടന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More