കഴിഞ്ഞ 30 വർഷങ്ങളായി അമേരിക്കയിൽ നിന്ന് ശബരിമലയിലേക്ക് ഭക്തന്മാരെ കൊണ്ടു പോകുന്നതിനു നേതൃത്വം നല്കുന്ന വേൾഡ് അയ്യപ്പ സേവ ട്രസ്റ്റ് പ്രസിഡന്റ് ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുമായി വിനീത നായർ നടത്തിയ അഭിമുഖം മലയാളം ടെലിവിഷൻ യു എസ് എ 'മുഖാമുഖം' എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്യുന്നു. മറ്റുള്ള പുണ്യസ്ഥലങ്ങളിൽ നിന്നും ശബരിമലയെ വ്യതസ്തമാകുന്നതെന്ത്, അമേരിക്കയിൽ നിന്നു കൊണ്ടു തന്നെ ശബരിമല ദർശനത്തിനുള്ള വൃതാനുഷ്ടാനങ്ങൾ ഭക്തന്മാർക്ക് എങ്ങനെ നിർവഹിക്കാം, വേൾഡ് അയ്യപ്പ സേവ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ അമേരിക്കയിലെ മലയാളികൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയ വിഷയങ്ങൾ ഈ അഭിമുഖത്തിൽ കൂടി ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള വിശദീകരിക്കുന്നു. ജനുവരി 7 (ബുധൻ) വൈകുന്നേരം 7 മണിക്കും, ജനുവരി 10 (ശനി) രാത്രി 8 മണിക്കും ഈ പരിപാടി സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.
Comments