You are Here : Home / USA News

ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസില്‍ മാര്‍ത്തമറിയം വനിതാ സമാജം മിഡ്‌വെസ്റ്റ്‌ റീജിയണ്‍ സമ്മേളനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, July 28, 2013 10:40 hrs EDT

ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ മിഡ്‌വെസ്‌റ്റ്‌ റീജിയണ്‍ കോണ്‍ഫറന്‍സ്‌ ഓഗസ്റ്റ്‌ പത്തിന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ വെച്ച്‌ നടത്തുന്നു. റവ.ഫാ. കുരുവിള മാത്യു വെങ്ങാഴിയില്‍ മുഖ്യ പ്രഭാഷണം നടത്തും. റീജിയണല്‍ ലെവല്‍ ടാലന്റ്‌ ആന്‍ഡ്‌ ക്വിസ്‌ കോമ്പറ്റീഷന്‍ സമ്മേളനത്തില്‍ വെച്ച്‌ നടത്തുന്നതായിരിക്കും. മിഷിഗണ്‍, മിസൗറി, ഇല്ലിനോയിസ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിശ്വാസികളായ എല്ലാ സമാജഅംഗങ്ങളേയും സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നു. റവ.ഫാ. ഹാം ജോസഫ്‌ (708 856 7490), ഫിലോമിന ഫിലിപ്പ്‌ (847 894 5663), നിഷാ സൂസന്‍ തോമസ്‌ (248 982 5637), ഏലിയാമ്മ പുന്നൂസ്‌ (റീജിയണല്‍ സെക്രട്ടറി- 224 425 6510) എന്നിവര്‍ സമ്മേളനത്തിന്‌ നേതൃത്വം നല്‍കുന്നു. സമ്മേളനത്തിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നതായി സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രല്‍ വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ്‌, സെക്രട്ടറി ഏലിയാമ്മ പുന്നൂസ്‌ തുടങ്ങിയവര്‍ അറിയിച്ചു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More