You are Here : Home / USA News

ടോം സൗസിക്ക്‌ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 26, 2013 07:43 hrs EDT

ന്യൂയോര്‍ക്ക്‌: നാസ്സുകൗണ്ടി എക്‌സിക്യൂട്ടീവ്‌ ആയി മത്സരിക്കുന്ന ടോം സൗസ്സിക്ക്‌ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ. ജൂലൈ 11-ന്‌ മിന്റ്‌ റെസ്റ്റോറന്റില്‍ നടന്ന ഫണ്ട്‌ റൈസിംഗില്‍ സമൂഹത്തിലെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. നാസ്സു കൗണ്ടി ഡെമോക്രാറ്റിക്‌ പാര്‍ട്ടി വൈസ്‌ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്‌, മൊഹിന്ദര്‍ സിംഗ്‌, കൃഷ്‌ണേന്ദു രദ്ര, സുബാഷ്‌ മിധ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന്‌ മൂന്നു സ്ഥാനാര്‍ത്ഥികള്‍ നാസ്സു കൗണ്ടിയിലെ വിവിധ സ്ഥാനങ്ങളിലേക്ക്‌ മത്സരിക്കുന്നുണ്ടെങ്കിലും, ടോം സൗസ്സിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും കളത്തില്‍ വര്‍ഗീസ്‌ അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ സമൂഹം തനിക്ക്‌ നല്‍കിയ പിന്തുണയും സഹകരണവും എന്നും നന്ദിയോടെ സ്‌മരിക്കുമെന്ന്‌ വ്യക്തമാക്കിയ ടോം സൗസ്സി തെരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ട്‌ രേഖപ്പെടുത്തണമെന്ന്‌ ഓര്‍മ്മിപ്പിച്ചു. ജോബി ജോര്‍ജ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More