You are Here : Home / USA News

സൗഹൃദവേദിയൊരുക്കുന്ന കുടുംബ തിരുവോണ സംഗമം

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Thursday, July 25, 2013 05:43 hrs EDT

ഡാളസ്: ഡാളസിലെ മലയാളി മനസ്സുകളി ല്‍ സൗഹൃദത്തിന്റെ വിത്തുകള്‍ വാരി വിതറിയ ഡാളസ് സൗഹൃദ വേദി 2013 ലെ തിരുവോണാഘോഷം സെപ്റ്റംബര്‍ 14-നു നടത്തുവാന്‍ ജൂലൈ 21 -ന് കൂടിയ പൊതുയോഗം തീരുമാനിച്ചു. കരോള്‍ട്ടൊന്‍ സെന്റ്.ഇഗ്നേഷ്യസ് ഓര്‍ത്തഡോക്‌സ് പള്ളിയുടേ ഓഡിറ്റോറിയത്തില്‍ കൂടുന്ന ഓണാഘോഷ പരിപാടികളില്‍ ഡാളസിലെ കലാസാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. അറിയപ്പെടുന്ന എഴുത്തുകാരനും സാംസ്‌കാരിക പ്രമുഖനുമായ പ്രൊ. ഡോ. എം. എസ്.ടി.നമ്പൂതിരി ഓണാഘോഷ വേളയില്‍ മുഖ്യ അ്യിതി ആയിരിക്കും. ചെണ്ട-വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലി മന്നനെ സൗഹൃദ വേദി കുടുംബാംഗങ്ങള്‍ എതിരേല്‍ക്കും. ചാര്‍ളി ജോര്‍ജ്, സുകു വര്‍ഗീസ് എന്നിവരെ പ്പോഗ്രാം കണ്‍വീനേഴ്‌സ് ആയി പൊതു യോഗം തെരഞ്ഞെടുത്തു. ഓണാഘോഷ പരിപാടികള്‍ക്ക് വര്‍ണ്ണക്കൊഴുപ്പു കൂട്ടുവാന്‍ തിരുവാതിര, കേരളീയ നൃത്തനിര്‍ത്ത്യങ്ങള്‍ , സംഗീതമേള തുടങ്ങിയ കലാ പരിപാടികള്‍ നടത്തപ്പെടും. ഓണാഘോഷങ്ങള്‍ മോടി പിടിപ്പിക്കുവാന്‍ വിപുലമായ കമ്മറ്റികള്‍തെരഞ്ഞെടുത്തതായി സെക്രട്ടറി അജയകുമാര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More