വാഷി: മലാഡ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയുടെ സഹവികാരി ഫാ. സജി മാത്യു താന്നിമൂട്ടിലിനെ മുംബൈ ഭദ്രാസന വൈദിസംഘം സെക്രട്ടറിയായി തെരഞ്ഞെടുത്തു.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ വാഷി അരമനയില്‍ കൂടിയ യോഗത്തിലാണ് തെരഞ്ഞെടുത്തത്. ഭദ്രാസനത്തിലെ സുവിശേഷ സംഘമായ 'ജീവന്‍ധാരയുടെ' പ്രധാന ചുമതലക്കാരനായ ഫാ. സജി മാത്യു മുംബൈ ഭദ്രാസനത്തില്‍ നിന്നുള്ള മലങ്കര സഭ മാനേജിംങ് കമ്മിറ്റിയംഗം കൂടിയാണ്
Comments