You are Here : Home / USA News

ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് തുടരണം: ജോസഫ് എബ്രഹാം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, July 23, 2013 11:00 hrs UTC

ഡാളസ് : യു.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തിലേറി രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇനിയും തുടരണമെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണെന്ന് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സസ് പ്രസിഡന്റ് ജോസഫ് എബ്രഹാം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ പ്രതിപക്ഷം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്, ഏതൊരു അന്വേഷണത്തേയും നേരിടുന്നതിന് മുഖ്യമന്ത്രി തയ്യാറാണെന്ന് പ്രഖ്യാപിച്ചത് നിരപരാധിയാണെന്ന് ബോധ്യമുള്ളതു കൊണ്ടാണെന്ന് ജോസഫ് എബ്രഹം പറഞ്ഞു. ഇന്ത്യന്‍ ഓവര്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി യു.ഡി.എഫ് സര്‍ക്കാരിന് പിന്തുണ നല്‍കുമെന്നും, സര്‍ക്കാരിനെ ഏതുവിധേനയും മറിച്ചു അധികാരം പിടിച്ചെടുക്കാന്‍ പ്രതിപക്ഷം നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്നും പ്രസിഡന്റ് പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് പ്രവര്‍ത്തകരുടെ യോഗത്തില്‍ സംബന്ധിക്കുവാന്‍ എത്തിയതായിരുന്നു ജോസഫ് ജോ എബ്രഹാം. ജൂലൈ 20 ശനിയാഴ്ച പത്രപ്രതിനിധികളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ടെക്‌സസ് ഐന്‍ഒസി പ്രസിഡന്റ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.