ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി താമസിക്കുന്ന കരിങ്കുന്നം നിവാസികളുടെ കൂട്ടായ്മ ഓഗസ്റ്റ് 16-ന് രാവിലെ 10 മണി മുതല്‍ ഡെസ്പ്ലെയിന്‍സിലുള്ള ബിഗ്ബെന്റ് പാര്‍ക്കില്‍ വെച്ച് (Bender Lane Desplains, IL 60016) വിപുലമായി ആഘോഷിക്കും. ഗൃഹാതുരത്വത്തിന്റെ നല്ല ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നതിനും സുഹൃദ്ബന്ധങ്ങളും, കുടുംബ ബന്ധങ്ങളും പുതുക്കുന്നതിനും എല്ലാ കരിങ്കുന്നം നിവാസികളേയും, കരിങ്കുന്നത്തുനിന്നും വിവാഹം കഴിച്ചയച്ചവരുടെ കുടുംബങ്ങളേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: എ.പി. സിജു (1 847 912 4867), സജി മുല്ലപ്പള്ളി (1 847 912 8172), അജോ ചക്കുങ്കല്‍ (1 630 336 7573). മാത്യു തട്ടാ അറിയിച്ചതാണിത്.
Comments