താമ്പാ: ജൂണ്‍ പതിന്നാലാം തീയതി സംഘടിപ്പിക്കുന്ന എഴുപത്തിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ‘അമേരിക്കയില്‍ മലയാള ഭാഷയുടെ ഭാവി?’ എന്നുള്ളതായിരിക്കും ചര്‍ച്ചാ വിഷയം. പ്രശസ്ത അദ്ധ്യാപകനും ഗവേഷകനും ഗ്രന്ഥകാരനും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും മാനവവികാസശാസ്ത്രജ്ഞനുമായ ഡോ. എ. കെ. ബി. പിള്ളയായിരിക്കും ‘അമേരിക്കയില്‍ മലയാള ഭാഷയുടെ ഭാവി?’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. പ്രസ്തുത വിഷയത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ധാരാളം ആളുകള്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്. ‘അമേരിക്കയിലെ മലയാള ഭാഷയുടെ ഭാവി’യെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ജൂണ്‍ ഏഴാം തീയതി സംഘടിപ്പിച്ച എഴുപത്തിയൊന്നാമത് അമേരിക്കന്‍മലയാളിസാഹിത്യസല്ലാപത്തില്‍ പ്രശസ്ത അമേരിക്കന്‍ മലയാളിയും സാഹിത്യകാരനുമായ ജോര്‍ജ്ജ് മണ്ണിക്കരോട്ട് ആയിരുന്നു ‘അമേരിക്കയിലെ മലയാള സാഹിത്യം – തുടക്കവും വളര്‍ച്ചയും’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. പ്രബന്ധാവതരണവും തുടര്‍ന്ന് നടന്ന ചര്‍ച്ചകളും വളരെ വിജ്ഞാനപ്രദമായിരുന്നു. അമേരിക്കയിലെ മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും തുടക്കവും വികാസവും വളരെ ആധികാരികമായിത്തന്നെ തന്‍റെ പ്രബന്ധത്തിലൂടെ അവതരിപ്പിക്കുവാന്‍ ജോര്‍ജ്ജ് മണ്ണിക്കരോട്ടിനു സാധിച്ചു. സാഹിത്യസൃഷ്ടിക്കായിമാത്രം ആരും അമേരിക്കയില്‍ വരുന്നില്ലാ എന്നും അമേരിക്കയിലെ തിരക്കേറിയ ജീവിതം നല്‍കിയ അനുഭവങ്ങള്‍ കുത്തിക്കുറിക്കുന്നത് തങ്ങളുടെതന്നെ ആശ്വസത്തിനും സന്തോഷത്തിനും വേണ്ടിയാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. മലയാള സാഹിത്യം ഒന്നേ ഉള്ളുവെന്നും പ്രവാസികളാണ് ഏതൊരുഭാഷയിലെയും ഉത്തമ സാഹിത്യസൃഷ്ടികളുടെ കര്‍ത്താക്കളെന്നുമുള്ള അഭിപ്രായങ്ങളും സല്ലാപത്തില്‍ ഉയരുകയുണ്ടായി.
സാഹിത്യ സല്ലാപത്തില്‍ സ്ഥിരമയി പങ്കെടുക്കുന്ന ത്രേസ്യാമ്മ നാടാവള്ളില്‍, ഷീലാ ചെറു എന്നിവര്‍ക്ക് ജന്മദിന മംഗളാശംസകള്‍ നേരുകയുണ്ടായി.
ജോസഫ് നമ്പിമഠം, എ. സി. ജോര്‍ജ്ജ്, ഡോ. എ. കെ. ബി. പിള്ള, എബ്രഹാം തെക്കേമുറി, മുരളി ജെ. നായര്‍, പ്രൊഫ. എം. ടി. ആന്റണി, ഡോ. തെരേസാ ആന്റണി, ഡോ. ആനി കോശി, സോയാ നായര്‍, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ത്രേസ്യാമ്മ നാടാവള്ളില്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം, രാജന്‍ മാടശ്ശേരി, മോന്‍സി കൊടുമണ്‍, പ്രിയാ ഉണ്ണികൃഷ്ണന്‍, യു. എ. നസീര്‍, മാത്യു ജോര്‍ജ്ജ്, ജയിംസ് മാത്യു, ടോം എബ്രഹാം, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, പി. പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. ധാരാളം കേഴ്വിക്കാരും ഉണ്ടായിരുന്നു.
വരും ആഴ്ചകളിലെ ചര്‍ച്ചാ വിഷയങ്ങളും അവതാരകരും
73AMSS 06/21/2014, കുഞ്ഞിക്കഥകള്‍ – P. K. പാറക്കടവ്
74AMSS 06/28/2014, F.A.R.M. – ഡോ. ജോര്‍ജ്ജ് മരങ്ങോലി & V. P. മേനോന്‍
75AMSS 07/05/2014, കവിതയുടെ പരിണാമം – P. ശ്രീധരനുണ്ണി.
ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് …..
1-443-453-0034 കോഡ് 365923
ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395
Join us on Facebook https://www.facebook.com/groups/142270399269590/
Comments