You are Here : Home / USA News

വാഷിംഗ്‌ടണിലെ സീറോ മലബാര്‍ കത്തോലിക്കാ പള്ളിക്ക്‌ ബൈബിള്‍ ക്വിസില്‍ ഒന്നാം സ്ഥാനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 21, 2014 05:03 hrs EDT

 


വാഷിങ്ങ്‌ടന്‍ ഡി.സി. : ഉയിര്‍പ്പു തിരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരള ക്രിസ്‌ത്യന്‍സിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 26 ശനിയാഴ്‌ച സംഘടിപ്പിച്ച ബൈബിള്‍ ക്വിസ്‌ മത്സരത്തില്‍ റവ.ഫാ.മാത്യൂ പുഞ്ചയില്‍ ഡയറക്ടറായ നിത്യസഹായ മാതാവിന്റെ നാമത്തിലുള്ള സീറോ മലബാര്‍ കത്തോലിക്കാ പള്ളിയിലെ കുട്ടികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പതിനെട്ടു വയസ്സില്‍ താഴെയുള്ള അഞ്ചു കുട്ടികള്‍ അടങ്ങുന്ന പത്തു ടീമുകളാണ്‌ ഈ വര്‍ഷത്തെ ബൈബിള്‍ ക്വിസ്സില്‍ പങ്കെടുത്തത്‌. വിശുദ്ധ മത്തായിയുടെ സുവിശേഷത്തെ ആസ്‌പദമാക്കി തൊണ്ണൂറ്‌ ചോദ്യങ്ങളായിരുന്നു ഒരു മണിക്കൂര്‍ നീണ്ട മത്സരത്തില്‍ ഉണ്ടായിരുന്നത്‌.

ഇടവകയെ പ്രതിനിധീകരിച്ച്‌ കെവിന്‍ ബോബിയുടെ നേതൃത്വത്തില്‍ ജെറോം മാത്യൂ, മെല്‍വിന്‍ മാത്യൂ, രേഷ്‌മ ജാസ്‌മിന്‍, രാഹുല്‍ ജാസ്‌മിന്‍ എന്നിവരാണ്‌ മത്സരത്തില്‍ പങ്കെടുത്തത്‌. ഏപ്രില്‍ 27 ഞായറാഴ്‌ച ദിവ്യബലിക്ക്‌ ശേഷം ഇടവക സമൂഹം വിജയികളെ അനുമോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More