You are Here : Home / USA News

കേരളാ അസോസിയേഷന്‍ ഓഫ്‌ പാംബീച്ചിന്റെ ആഭിമുഖ്യത്തില്‍ കേരളാ എക്‌സ്‌പ്രസ്‌ മെഗാഷോ സൗത്ത്‌ ഫ്‌ളോറിഡയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 21, 2014 04:57 hrs EDT

 
    
ഫ്‌ളോറിഡ: പ്രശസ്‌ത സിനിമാ-സീരിയല്‍ താരങ്ങളായ മുകേഷ്‌-ജഗദീഷ്‌ ടീം നയിക്കുന്ന `കേരളാ എക്‌സ്‌പ്രസ്‌' മെഗാഷോ സൗത്ത്‌ ഫ്‌ളോറിഡയിലെ ബോക്കാ റാറ്റന്‍ ഒളിമ്പിക്‌ ഹൈറ്റ്‌സ്‌ പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌ തീയേറ്ററില്‍ (20101 Lyons Road, Boca Raton, FL 33434) വെച്ച്‌ മെയ്‌ 26-ന്‌ തിങ്കളാഴ്‌ച വൈകുന്നേരം 6 മണി മുതല്‍ നടത്തുന്നതാണ്‌.

കേരളാ അസോസിയേഷന്‍ ഓഫ്‌ പാം ബീച്ചിന്റെ ആഭിമുഖ്യത്തില്‍ അവതരിപ്പിക്കുന്ന ഈവര്‍ഷത്തെ ഏറ്റവും മികച്ച സ്റ്റേജ്‌ ഷോയെന്ന്‌ ഖ്യാതിനേടിയ ഈ പ്രോഗ്രാമില്‍ പ്രശസ്‌ത സിനിമാ നടി മീരാനന്ദന്‍, ഏഷ്യാനെറ്റ്‌ സ്റ്റാര്‍സിംഗര്‍ നജീം അര്‍ഷാദ്‌ എന്നിവരും കോമഡി സ്റ്റാര്‍ പരിപാടിയിലെ മികച്ച താരനിരയും പങ്കെടുക്കും.

കേരളാ അസോസിയേഷന്‍ ഓഫ്‌ പാംബീച്ച്‌ ഭാരവാഹികള്‍ സൗത്ത്‌ ഫ്‌ളോറിഡയിലെ എല്ലാ കലാസ്‌നേഹികളേയും `കേരളാ എക്‌സ്‌പ്രസ്‌' മെഗാഷോയിലേക്ക്‌ സാദരം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കെ.എ.പി.ബി പ്രസിഡന്റ്‌ ലൂക്കോസ്‌ പൈനുങ്കല്‍ (561 271 6888), സെക്രട്ടറി ജോണി തട്ടില്‍ (561 628 8707), ട്രഷറര്‍ മാത്യു തോമസ്‌ (561 373 9230).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More