You are Here : Home / USA News

ക്‌നാനായ സംഗമം 2014 കിക്ക്‌ഓഫ്‌ ചെയ്യപ്പെട്ടു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 20, 2014 05:09 hrs EDT



ന്യൂജേഴ്‌സി: നോര്‍ത്ത്‌ അമേരിക്കന്‍ മലങ്കര ക്‌നാനായ കമ്മ്യൂണിറ്റിയുടെ (NAMKC) ആഭിമുഖ്യത്തില്‍ ജൂലൈ 18 20 തീയതികളില്‍ ന്യൂജേഴ്‌സിയില്‍ നടത്തപ്പെടുന്ന ക്‌നാനായ സംഗമം 2014-ന്റെ നാഷണല്‍ രജിസ്‌ട്രേഷന്‍ കിക്ക്‌ ഓഫ്‌ മെയ്‌ 18 ഞായറാഴ്‌ച വി. കുര്‍ബാനയ്‌ക്ക്‌ ശേഷം ഫിലഡെല്‍ഫിയ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെട്ടു. രജിസ്‌ട്രേഷന്‍ നാഷണല്‍ കോര്‍ഡിനേറ്ററായ മോട്ടി മലത്തുശ്ശേരില്‍, സജു കുന്നിരിക്കല്‍, രജിമോന്‍ പാലംപള്ളത്‌ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പള്ളി വികാരി റവ.ഫാ. ചാക്കോ പുന്നൂസ്‌, NAMKC പ്രസിഡന്റ്‌ ഡോ. ജേക്കബ്‌ തോമസ്‌ പുതിയമഠത്തില്‍, പള്ളി സെക്രട്ടറി സാം ജേക്കബ്‌ കൂവക്കാവില്‍ എന്നിവര്‍ നിലവിളക്ക്‌ കൊളുത്തി നിര്‍വഹിച്ചു. തുടര്‍ന്നു ഇടവകയിലെ ഇരുപതോളം കുടുംബങ്ങളുടെ രജിസ്‌ട്രേഷന്‍ വികാരി സ്വീകരിച്ചു നാഷണല്‍ കോര്‍ഡിനേറ്റേഴ്‌സിനു കൈമാറി.

ക്‌നാനായ സംഗമത്തിന്റെ വിശദമായ പരിപാടികള്‍ ക്രമീകരിച്ചു വരുന്നു. കേരളത്തിലെ ക്‌നാനായ ഫാമിലി ഡയറക്‌ടറേറ്റ്‌ ഡയറക്ടര്‍ റവ.ഫാ. എ.പി. ജേക്കബ്‌ ആഞ്ഞിലിമൂട്ടില്‍ യുവതീയുവാക്കള്‍ക്കായും കുടുംബങ്ങള്‍ക്കായും ക്ലാസ്സുകള്‍ എടുക്കുന്നതാണ്‌. അതു പോലെ പ്രശസ്‌തരായ മറ്റു പല വ്യക്തികളും സംഗമത്തില്‍ പങ്കെടുക്കുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More