You are Here : Home / USA News

ന്യൂയോര്‍ക്ക്‌ സെന്റ്‌ സ്റ്റീഫന്‍സ്‌ ക്‌നാനായ കത്തോലിക്കാ ഇടവക തിരുനാള്‍ വര്‍ണ്ണാഭമായി

Text Size  

Story Dated: Tuesday, May 20, 2014 05:05 hrs EDT

  - സാബു തടിപ്പുഴ        
    
ന്യൂയോര്‍ക്ക്‌: സെന്റ്‌ സ്റ്റീഫന്‍സ്‌ ക്‌നാനായ കത്തോലിക്കാ ഇടവക തിരുനാള്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു. മെയ്‌ 16-ന്‌ വൈകുന്നേരം വികാരി ഫാ. ജോസ്‌ തറയ്‌ക്കല്‍ കൊടിയേറ്റി തിരുനാളിന്‌ തുടക്കംകുറിച്ചു. 17-ന്‌ ശനിയാഴ്‌ച വൈകുന്നേരം നടന്ന കുര്‍ബാന മധ്യേ ഇടവകയിലെ കുട്ടികളുടെ ആദ്യകുര്‍ബാനയും സ്ഥൈര്യ ലേപനവും നടന്നു. ബിഷപ്പ്‌ ചപ്പേട്ടോ ഇടവക ജനങ്ങളെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചു.

പള്ളിയുടെ മുന്നില്‍ പണികഴിപ്പിച്ചിരിക്കുന്ന പുതിയ ഗ്രോട്ടോ ബിഷപ്പ്‌ ചപ്പേട്ടോ, വികാരി ഫാ. ജോസ്‌ തറയ്‌ക്കല്‍, ഫാ. റെനി കട്ടേല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആശീര്‍വദിച്ചു.

രാത്രിയില്‍ ഇടവകയിലെ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ കലാസന്ധ്യ നടത്തപ്പെട്ടു. 18-ന്‌ ഞായറാഴ്‌ച 10.30-ന്‌ ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയും സന്ദേശവും നിര്‍വഹിച്ചത്‌ ന്യൂയോര്‍ക്ക്‌ അതിരൂപതയിലെ വൈദീകനായ ഫാ.ഡോ. ഏബ്രഹാം കരോട്ട്‌ ആണ്‌. തുടര്‍ന്ന്‌ നടന്ന മനോഹരമായ പ്രദക്ഷിണം അടുക്കും ചിട്ടയും നിറഞ്ഞതായിരുന്നു. കൂടല്ലൂര്‍ നിവാസികളായ നിജിന്‍ ചക്കാലയില്‍, സിറിയക്‌ ചെമ്മങ്ങാട്ട്‌, സ്റ്റോണി തോട്ടം, സണ്ണി തോട്ടം, ബെന്നി തോട്ടം, ജയിംസ്‌ തോട്ടം എന്നിവരായിരുന്നു പ്രസുദേന്തിമാര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More