You are Here : Home / USA News

പരിശുദ്ധ ബാവാ തിരുമേനിക്ക്‌ സ്‌നേഹാദരവുകളുമായി തോമസ്‌ റ്റി ഉമ്മന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, May 19, 2014 05:09 hrs EDT

   
    

ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ എത്തിയ മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വി തീയന്‍ കാതോലിക്കാ ബാവാ തിരുമേനിയെ ഇന്ത്യന്‍ ക്രിസ്‌ത്യന്‍ ഫോറ ത്തിന്റെ പ്രസിഡന്റ്‌ തോമസ്‌ റ്റി ഉമ്മന്‍ സന്ദര്‍ശിക്കുകയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്‌തു. ക്രിസ്‌ത്യന്‍ ഫോറം രക്ഷാധികാരിയായ അമേരിക്കന്‍ നോര്‌ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ സഖറിയാസ്‌ മാര്‍ നിക്കൊളവാസ്‌ മെത്രാപോലീത്താ , ബാവാ തിരുമേനിയോടൊപ്പം ചര്‍ച്ചകളില്‍ പങ്കെടുത്തു.

സിഎസഐ നോര്‌ത്ത്‌ അമേരിക്കന്‍ കൗണ്‍സില്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി അംഗവും, ഫോമായുടെ പോളിറ്റിക്കല്‍ ഫോറം ചെയര്‍മാനും കൂടിയായ തോമസ്‌ റ്റി ഉമ്മനോടൊപ്പം , മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗവും ഫോമാ വൈസ്‌ പ്രസിഡന്റുമായ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പും സന്നിഹിതനായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More