You are Here : Home / USA News

ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് നേഴ്‌സസ് ദിനാഘോഷം മെയ് 24-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, May 19, 2014 05:04 hrs EDT





ന്യൂയോര്‍ക്ക്: ഐനാനിയുടെ (ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക്) ഈവര്‍ഷത്തെ നേഴ്‌സസ് ദിനാഘോഷം മെയ് 24-ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ ക്യൂന്‍സിലുള്ള കേരളാ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു. കീനോട്ട് സ്പീക്കറായി ഡോ. ബാര്‍ബര ബെഞ്ചമിനും, ഗസ്റ്റ് സ്പീക്കര്‍ ഡോ. അന്നമ്മ സഖറിയയും ആയിരിക്കും.

നൈനാ പ്രസിഡന്റ് വിമലാ ജോര്‍ജ്, നൈനാ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തങ്കമണി അരവിന്ദന്‍, ഡോ. ആനി പോള്‍ എന്നിവരും ആഘോഷത്തില്‍ പങ്കെടുക്കുന്നതാണ്.

ഈ ആഘോഷത്തില്‍ വെച്ച് നടത്തുന്ന അവാര്‍ഡ് ദാനത്തിന്റേയും, സ്‌കോളര്‍ഷിപ്പിന്റേയും ചുമതല വഹിക്കുന്നത് എഡ്യൂക്കേഷന്‍ ചെയര്‍ ആയ ജിന്‍സി ജോസഫും, ഡോ. സോളിമോള്‍ കുരുവിളയുമായിരിക്കും. ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എല്ലാ അഭ്യുദയകാംക്ഷികളേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള കമ്യൂണിറ്റി സേവനങ്ങള്‍ എടുത്തുപറയേണ്ട ഒന്നാണ്. ലെജിസ്ലേറ്റര്‍ ആനി പോളിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 26-ന് ഹെല്‍ത്ത് സ്‌ക്രീനിംഗ് നടത്തുകയുണ്ടായി. മെയ് പത്തിന് സൗത്ത് ഏഷ്യന്‍ ഫോര്‍ എംപവര്‍മെന്റ് (സെയ്ഫ്) എന്ന സംഘടനയുമായി ചേര്‍ന്ന് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് എക്‌സ്‌പോ നടത്തുകയും, ഹെല്‍ത്ത് സ്‌ക്രീനിംഗിനോടൊപ്പം വിവിധ ടോപ്പിക്കുകളിലുള്ള ഹെല്‍ത്ത് എഡ്യൂക്കേഷന്‍ നല്‍കുകയും ചെയ്തു.

ന്യൂയോര്‍ക്കിലുള്ള എല്ലാ നേഴ്‌സുമാരും ഈ പ്രൊഫഷണല്‍ സംഘനടയില്‍ അംഗത്വമെടുത്ത് തങ്ങളുടെ സേവനം കമ്യൂണിറ്റി നല്‍കേണ്ടതാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഉഷാ ജോര്‍ജ് (പ്രസിഡന്റ്) ഫോണ്‍: 516 640 4022, ഇമെയില്‍: UGeorge1985@gmail.com
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More