You are Here : Home / USA News

ഫോമയില്‍ മൂന്ന്‌ സംഘടനകള്‍ കൂടി അംഗത്വം എടുത്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 14, 2014 10:22 hrs UTC

ഷിക്കാഗോ: വടക്കേ അമേരിക്കയിലെ 58 സംഘടനകള്‍ അംഗങ്ങളായുള്ള ഏറ്റവും വലിയ മലയാളി അംബ്രല്ലാ ഓര്‍ഗനൈസേഷനായ ഫോമയില്‍ ന്യൂയോര്‍ക്കിലെ വലിയ സംഘടനകളില്‍ ഒന്നായ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക, കോളറാഡോയിലെ പത്തുവര്‍ഷം പഴക്കമുള്ളതും കോളറാഡോയിലെ മലയാളികളുടെ ഏക സംഘടനയുമായ കോളറാഡോ മലയാളി അസോസിയേഷന്‍, അറ്റ്‌ലാന്റയിലുള്ള അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ (അമ്മ) എന്നീ സംഘടനകള്‍ക്ക്‌ ഫോമയില്‍ അംഗത്വം നല്‍കിയതായി ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, മെമ്പര്‍ഷിച്ച്‌ ചെയര്‍മാന്‍ കുര്യന്‍ വര്‍ഗീസ്‌ എന്നിവര്‍ അറിയിച്ചു. കഴിഞ്ഞ ഒന്നരവര്‍ഷങ്ങള്‍ക്കുള്ളില്‍ ആറ്‌ സംഘടനകളാണ്‌ ഫോമയില്‍ അംഗത്വമെടുത്തത്‌.

 

 

ഇത്‌ ഫോമയുടെ ചരിത്രത്തിലെ ഒരു റിക്കാര്‍ഡ്‌ ആണെന്ന്‌ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ അറിയിച്ചു. ഫോമയുടെ കഴിഞ്ഞ ഒന്നരവര്‍ഷത്തെ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ്‌ ഈ വളര്‍ച്ചയ്‌ക്ക്‌ കാരണമെന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു അറിയിച്ചു. ഭാവിയില്‍ കൂടുതല്‍ സംഘടനകള്‍ ഫോമയില്‍ ചേരുമെന്ന്‌ ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ പറയുകയുണ്ടായി. ന്യൂയോര്‍ക്കില്‍ നിന്നുള്ള കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഇരുപതിലധികം വര്‍ഷം പഴക്കമുള്ളതും സ്വന്തമായി കെട്ടിടമുള്ള സംഘടനയുമാണ്‌. കോളറാഡോയിലെ എണ്ണൂറിലധികം മലയാളി കുടുംബങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഏക മലയാളി സംഘടനയാണ്‌ കോളറാഡോ മലയാളി അസോസിയേഷന്‍. അറ്റ്‌ലാന്റയിലെ രണ്ട്‌ പ്രമുഖ മലയാളി സംഘടനകളില്‍ ഒന്നാണ്‌ `അമ്മ' എന്ന പേരില്‍ അറിയപ്പെടുന്ന അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍. എല്ലാ അസോസിയേഷനും ഫോമയുടെ ബൈലോ പ്രകാരം, എല്ലാ പേപ്പര്‍ വര്‍ക്കുകളും ലഭിച്ചതിനുശേഷമാണ്‌ മെമ്പര്‍ഷിപ്പ്‌ കൊടുത്തതെന്ന്‌ മെമ്പര്‍ഷിപ്പ്‌ ചെയര്‍മാന്‍ കുര്യന്‍ വര്‍ഗീസ്‌ അറിയിച്ചു. കഴിഞ്ഞ ഒന്നരവര്‍ഷംകൊണ്ട്‌ ഫോമ കൈവരിച്ച നേട്ടങ്ങളായ ഫോമാ മലയാളം സ്‌കൂള്‍, ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി നടത്തിയ പ്രവര്‍ത്തങ്ങള്‍, പത്തിലധികം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ജോബ്‌ ഫെയര്‍, യംങ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌, വിമന്‍സ്‌ ഫോറം കോണ്‍ഫറന്‍സുകള്‍, ഒ.സി.ഐ കാര്‍ഡ്‌ പ്രശ്‌നത്തില്‍ മുന്‍കൈ എടുത്ത്‌ പ്രവര്‍ത്തിച്ചത്‌ എന്നിവകൊണ്ടാണ്‌ ഫോമയ്‌ക്ക്‌ ഇത്രയധികം വളര്‍ച്ചയുണ്ടായതെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.