You are Here : Home / USA News

ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ കുടുംബ സംഗമവും പിക്നികും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, May 13, 2014 10:12 hrs UTC

 
ഹൂസ്റ്റണ്‍ . ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ (എച്ച്ആര്‍എ) അഞ്ചാമത് വാര്‍ഷിക കുടുംബ സംഗമവും പിക്നികും വിജയകരമായി നടത്തപ്പെട്ടു.

മെയ് 3 ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ പ്രകൃതി സുന്ദരമായ മിസോറിസിറ്റി കിറ്റി ഹോളോ പാര്‍ക്കില്‍ നടത്തപ്പെട്ട പിക്നിക് വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് വ്യത്യസ്തത പുലര്‍ത്തി.

കേരളീയ ശൈലിയിലുളള പ്രഭാത ഭക്ഷണം ഗൃഹാതുരത്വ ചിന്തകളുണര്‍ത്തി. തുടര്‍ന്ന് പ്രായഭേദമെന്യേ ഏവര്‍ക്കും ആസ്വദിക്കത്തക്കവണ്ണം നടത്തിയ കായിക വിനോദ പരിപാടികള്‍ മനസിനും ശരീരത്തിനും കുളിര്‍മ്മ പകരുന്നതായിരുന്നു. കസേര കളി, ചാക്കില്‍ നടത്തം, ലെമണ്‍ ആന്റ് സ്പൂണ്‍, മിഠായി പെറുക്കല്‍, ഷോട്ട്പുട്ട്, വടംവലി, ഓട്ടമത്സരം, നടത്ത മത്സരം തുടങ്ങി വിവിധ വിനോദ പരിപാടികള്‍ പിക്നിക്കിന് മാറ്റുകൂട്ടി.

കുടുംബ സംഗമത്തോടനുബന്ധിച്ച് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും കൂടി. പ്രസിഡന്റ് ജോയി മണ്ണില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിജു തച്ചനാലില്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ ജീമോന്‍ റാന്നി വാര്‍ഷിക കണക്കും അവതരിപ്പിച്ചു.

തുടര്‍ന്ന് 2014 -15 വര്‍ഷത്തേക്കുളള അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ജോയി മണ്ണില്‍(പ്രസിഡന്റ്) ബാബു കൂടത്തിനാലില്‍, ഷിജു തച്ചനാലില്‍(വൈസ് പ്രസിഡന്റുമാര്‍) ജിന്‍സി മാത്യു(സെക്രട്ടറി) ബിജു സഖറിയാ (ജോയിന്റ് സെക്രട്ടറി) മാത്യൂസ് ചാണ്ടപ്പിളള(ട്രഷറര്‍) റീനാ  ഏബ്രഹാം (വനിതാ സെക്രട്ടറി) റോയി തീയാടിക്കല്‍, ജീമോന്‍ റാന്നി, ജയ്സണ്‍ ചെറിയാന്‍, റജി ചിറയില്‍, സജി ഇലഞ്ഞിക്കല്‍, ഷൈനി ജോര്‍ജ്, ബിജു തച്ചനാലില്‍, ബാബു മാത്യു പനവേലില്‍, തോമസ് തോമസ് പുല്ലാട്ട്, ആശാ തോമസ്, ഏബ്രഹാം ജോസഫ് (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.

ബാര്‍ബി ക്യുവിനുശേഷം പിക്നിക് സമാപിച്ചു. അസോസിയേഷന്റെ കൂടുതല്‍ റാന്നി നിവാസികളെ പങ്കെടുപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും തീരുമാനിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജോയി മണ്ണില്‍ (പ്രസിഡന്റ്) : 281 745 1459

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.