You are Here : Home / USA News

പ്രശസ്‌ത ഭരതനാട്യ നര്‍ത്തകി രേഖാ ശ്രീനിവാസന്റെ നടനവിസ്‌മയ നൃത്തശില്‍പം മെയ്‌ പത്തിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 06, 2014 09:40 hrs UTC


    

ന്യൂജേഴ്‌സി: ചിട്ടപ്പെടുത്തിയ നൃത്തവിന്യാസവും, നവരസങ്ങളുടെ ബഹിര്‍സ്‌ഫുരണങ്ങളും കോര്‍ത്തിണക്കി കലാസ്വാദകര്‍ക്ക്‌ നടനകലയെ അടുത്തറിയുവാനായി, നൃത്തച്ചുവടുകളുമായി പ്രശസ്‌ത ഭരതനാട്യ നര്‍ത്തകി ശ്രീമതി രേഖാ ശ്രീനിവാസനും സംഘവും നയിക്കുന്ന ഭാവ-രാഗ-താള-ലയങ്ങളുടെ നാട്യസംഗമം മെയ്‌ പത്താംതീയതി ശനിയാഴ്‌ച അഞ്ചുമണിക്ക്‌ ന്യൂജേഴ്‌സിയിലെ സ്‌കില്‍മാനിലുള്ള മോണ്ട്‌ ഗോമറി അപ്പര്‍മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു.

സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിലെ `സീറോ മലബാര്‍ അക്കാഡമി' സംഘടിപ്പിക്കുന്ന ഈ ദൃശ്യവിരുന്നില്‍ നിന്ന്‌ ലഭിക്കുന്ന വരുമാനം പുതുതായി നിര്‍മ്മിച്ചുവരുന്ന ദേവാലയത്തിന്റെ തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.

കേരളത്തിന്റെ ശൈലീകൃത ദൃശ്യ-ശ്രാവ്യകലയായ ഭരതനാട്യം, ഭാരതീയ നൃത്തങ്ങളില്‍ മുഖ്യസ്ഥാനത്തു നില്‍ക്കുന്നു. സൃഷ്‌ടിയിലും നിരൂപണത്തിലും മൗലീകാവലംബമായി പ്രസിദ്ധി നേടിയ ഭരതമുനിയുടെ നാട്യശാസ്‌ത്ര നിയമങ്ങള്‍ക്കനുസരിച്ച്‌ ആവിഷ്‌കരിച്ച ഈ കലാരൂപം ഭരതനാട്യ നൃത്ത ആസ്വാദകര്‍ക്ക്‌ ഒരു ദൃശ്യവിരുന്നായിരിക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

കുടുംബ സമേതം ഈ കലാസന്ധ്യയില്‍ പങ്കെടുക്കാന്‍ കാലാസ്വാദകരുടെ ആവശ്യം മാനിച്ച്‌ ടിക്കറ്റൊന്നിന്‌ 35 ഡോളറായി നിജപ്പെടുത്തിയിരിക്കുന്നു. ഒരാള്‍ക്ക്‌ മാത്രമായി പ്രവേശനത്തിന്‌ 10 ഡോളര്‍ മാത്രമായിരിക്കും ഈടാക്കുക. അറുനൂറോളം പേരെ പ്രതീക്ഷിക്കുന്ന ഈ നൃത്തവിസ്‌മയത്തിന്റെ അവശേഷിക്കുന്ന ഏതാനും ടിക്കറ്റുകള്‍ക്കായി ബന്ധപ്പെടുക.

ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: സോജി മോന്‍ ജയിംസ്‌ (732 939 0909), സെബാസ്റ്റ്യന്‍ ആന്റണി (732 690 3934), ടോം പെരുമ്പായില്‍ (ട്രസ്റ്റി) 646 326 3708, തോമസ്‌ ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) 908 906 1709.

ഓഡിറ്റോറിയത്തിന്റെ വിലാസം: 375 Burnt Hill Road, Skillman, NJ 08558.

web: www.stthomassyronj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.