ഫാമിലി കോണ്‍ഫറന്‍സ് വിജയപാതയില്‍
Text Size
ജോര്‍ജ്ജ് തുമ്പയില്‍
thumpayil@aol.com
Story Dated: Friday, May 02, 2014 10:29 hrs UTC
ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ഇടവകതല കിക്കോഫ് യോഗങ്ങള്‍ ബ്രൂക് ലിന് സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്സ് ഇടവകയിലും, ഫ്രാങ്ക്ളിന് സ്ക്വയര്‍ സെന്റ് ബേസില്‍ ഓര്‍ത്തഡോക്സ് ഇടവകയിലും നടന്നു.
ബ്രൂക് ലിന് സെന്റ് ബസേലിയോസ് ഇടവകയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. ജോര്‍ജ് മാത്യൂ ആമുഖപ്രസംഗം നടത്തി. ഭദ്രാസന കൗണ്‍സില്‍ അംഗവും, സുവനീര്‍ ബിസിനസ് മാനേജരുമായ ഷാജി വറുഗീസില്‍ നിന്നും രജിസ്ട്രേഷന് ഫോം സ്വീകരിച്ചുകൊണ്ട് വികാരി തന്നെ കിക്കോഫ് രജിസ്ട്രേഷന് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. വളര്‍ച്ചയുടെ പാതയിലുള്ള നാഴികക്കല്ലുകളെപ്പറ്റി ഷാജി വറുഗീസ് പ്രതിപാദിച്ചു. സുവനീര്‍ കമ്മിറ്റി അംഗം എബി കുറിയാക്കോസും സംബന്ധിച്ചു.
ഫ്രാങ്ക്ളിന് സ്ക്വയര്‍ സെന്റ്ബേസില് ഇടവകയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. തോമസ് പോള്‍ അദ്ധ്യക്ഷനായിരുന്നു, കോണ്‍ഫറന്‍സ് ട്രഷറാര്‍ തോമസ് ജോര്‍ജ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ബെന്നി വറുഗീസ് കമ്മറ്റി അഗം ഡോ.ലിസാ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
മെയ് 4 ഞായറാഴ്ച ബ്രോങ്ക്സ് സെന്റ് മേരീസ് ഇടവകയില്‍ രജിസ്ട്രേഷന് കിക്കോഫ് നടക്കും. വികാരി ഫാ.എ.കെ.ചെറിയാന് അദ്ധ്യക്ഷത വഹിക്കും. കഴിവുകളെ എല്ലാ കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങളും സംബന്ധിക്കണമെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഫാ.സുജിത് തോമസും ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജും അറിയിച്ചു.
കോണ്‍ഫറന്‍സിന്റെ വിപുലമായ കമ്മിറ്റി ജൂണ്‍ 1 ഞായറാഴ്ച 3 മണിക്ക് കൂടും. സ്ഥലം പിന്നീടറിയിക്കുന്നതായിരിക്കും.
Comments