You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ 2014 കലാമേള വിജയികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, April 29, 2014 09:32 hrs UTC

 
    
ഷിക്കാഗോ: ഏപ്രില്‍ 26-ന്‌ ശനിയാഴ്‌ച രാവിലെ 8.30-ന്‌ തിരികൊളത്തപ്പെട്ട ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള വര്‍ണ്ണശബളമായി പര്യവസാനിച്ചു. അഞ്ഞൂറില്‍പ്പരം കലാകാരന്മാരും കലാകാരികളും മാറ്റുരച്ച കലാമേളയില്‍ പരിചയസമ്പന്നരായ ജൂറി വിധിനിര്‍ണ്ണയിച്ചു.

2014-ലെ കലാപ്രതിഭയായി മാസ്റ്റര്‍ അന്‍സല്‍ തോമസ്‌ മുല്ലപ്പള്ളിയും, കലാതിലകമായി അല്‍വിനാ പൂത്തുറയിലും തെരഞ്ഞെടുക്കപ്പെട്ടു. റൈസിംഗ്‌ സ്റ്റാര്‍സ്‌ ആയി അനുഷാ ജോസഫ്‌, റിയ രവി, നന്ദിനി നായര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

കലാപ്രതിഭയ്‌ക്കുള്ള ഔസേഫ്‌ കണ്ണൂക്കാടന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫി പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം അന്‍സല്‍ തോമസിന്‌ സമ്മാനിച്ചു.

കലാതിലകത്തിനുള്ള എവര്‍ റോളിംഗ്‌ ട്രോഫി സ്‌പോണ്‍സര്‍ ചെയ്‌തത്‌ മൈക്കിള്‍ മാണിപറമ്പില്‍ ആയിരുന്നു. കലാമേള ചെയര്‍മാന്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ അല്‍വിനാ പൂത്തുറയിലിന്‌ ട്രോഫി സമ്മാനിച്ചു. വ്യക്തികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്‌തത്‌ റവ.ഫാ. ജോയ്‌ ആലപ്പാട്ട്‌ ആണ്‌.

കലാമേള വിജയത്തിലെത്തിക്കുവാന്‍ പ്രയത്‌നിച്ച വിധികര്‍ത്താക്കളായ റോസ്‌ വടകര, സാബു തോമസ്‌, ഗിരിജ, ഷക്കീല, ബെക്ക തോമസ്‌, സ്വപ്‌ന, വിനീത, പുഷ്‌പ, വീണ, ലക്ഷ്‌മി നായര്‍ എന്നിവര്‍ക്ക്‌ ഭാരവാഹികള്‍ നന്ദി പറഞ്ഞു. കലാമേള വളരെ ചിട്ടയായി ക്രമീകരിച്ച അനീഷ്‌, ബിജു മാത്യു, ബീന വള്ളിക്കളം, ഫ്രാന്‍സീസ്‌ ഇല്ലിക്കല്‍, ഡോ. സിബിള്‍ ഫിലിപ്പ്‌, ഫിലിപ്പ്‌ പുത്തന്‍പുരയില്‍, മൈക്കിള്‍ മാണിപറമ്പില്‍, ലീല ജോസഫ്‌, ബാബു മാത്യു, ബി.സി. മാണി, സിനു പാലയ്‌ക്കത്തടം, ആഷ്‌ലി ജോര്‍ജ്‌, ജോഷി വള്ളിക്കളം, ബെന്നി വാച്ചാച്ചിറ, സന്തോഷ്‌ നായര്‍, ടെസ്സി വള്ളിക്കളം, ജീന വെങ്ങാന്തറ, ഷാബു മാത്യു, സജി വര്‍ഗീസ്‌, ജൂബി വള്ളിക്കളം, ടീന ജോസഫ്‌, പി.ഒ. ഫിലിപ്പ്‌, ഷെറില്‍ വള്ളിക്കളം, റോയ്‌ നെടുങ്ങോട്ടില്‍ എന്നിവരും വളരെ രുചികരമായ ഭക്ഷണം വിളമ്പിയ സീറോ മലബാര്‍ വിന്‍സെന്റ്‌ ഡി പോള്‍ സംഘാടകര്‍ക്കും പ്രത്യേകം നന്ദി അറിയിച്ചു.

ജോജോ വെങ്ങാന്തറയും, രഞ്‌ജന്‍ ഏബ്രഹാമും, ജോണ്‍സണ്‍ കണ്ണൂക്കാടനും ചേര്‍ന്നാണ്‌ കലാമേള നിയന്ത്രിച്ചത്‌. 10.30-ഓടെ കലാമേള സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.