You are Here : Home / USA News

ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക്‌ മെട്രോ റീജിയന്‍ പ്രതിനിധിയായി വര്‍ഗീസ്‌ കെ. ജോസഫ്‌ മത്സരിക്കുന്നു

Text Size  

Story Dated: Sunday, April 27, 2014 05:22 hrs EDT

ന്യൂയോര്‍ക്ക്‌: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കാസിന്റെ 2014- 16 വര്‍ഷത്തെ ഭരണസമിതിയിലെ നാഷണല്‍ കമ്മിറ്റി മെമ്പറായി, ഫോമയുടെ മെട്രോ റീജിയന്‍ മുന്‍ സെക്രട്ടറിയും, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന വര്‍ഗീസ്‌ കെ. ജോസഫ്‌ മത്സരിക്കുന്നു.

മികച്ച സംഘടനാ പാടവവും, സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞ്‌ പ്രവര്‍ത്തിക്കുന്ന കളങ്കമറ്റ വ്യക്തിത്വത്തിനുടമയും, ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റെസിഡന്റ്‌ എന്‍ജിനീയറായി സേവനം അനുഷ്‌ഠിക്കുന്ന ഇദ്ദേഹം `എക്‌സലന്റ്‌ ഇന്‍ എന്‍ജിയറിംഗ്‌' അവാര്‍ഡിന്‌ ഉടമയുമാണ്‌.

ഫോമയുടെ 2014- 16 വര്‍ഷത്തെ കര്‍മ്മ പരിപാടികളില്‍ ആവശ്യമായ നേതൃത്വം നല്‍കുവാനും ഫോമയുടെ വളര്‍ച്ചയ്‌ക്ക്‌ ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഒരു വന്‍ മുതല്‍ക്കൂട്ടായിത്തീരും എന്ന്‌ ഫോമാ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More