You are Here : Home / USA News

ഷിക്കാഗോ സെന്റ്‌ മേരീസ്‌ മതബോധനസ്‌കൂള്‍ കലോത്സവം മെയ്‌ 3 ന്‌

Text Size  

Story Dated: Saturday, April 26, 2014 03:25 hrs EDT

 സാജു കണ്ണമ്പള്ളി    

 


ചിക്കാഗോ : മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തിലെ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ റിലീജിയന്‍സ്‌ എഡ്യുക്കേഷന്‍ ഫെസ്റ്റിവല്‍ മെയ്‌ മാസം 3 ശനിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ ചര്‍ച്ച്‌ ഒഡിറ്റോറിയത്തില്‍ വച്ച്‌ നടത്തപ്പെടുന്നതാണ്‌. ഒറീസയിലെ ബാലസോര്‍ രൂപതയിലെ മുന്‍ ബിഷപ്പ്‌ മാര്‍ തോമസ്‌ തിരുനാളില്‍ ഫെസ്റ്റുവല്‍ ഉദ്‌ഘാടനം ചെയ്യുന്നു. ക്ഷമിക്കുന്ന സ്‌നേഹം എന്ന വിഷയത്തെ ആസ്‌പദമാക്കി ഡാന്‍സുകളും സ്‌കിറ്റുകളും ഫെസ്റ്റുവലില്‍ അവതരിക്കപ്പെടുന്നു. ക്രിസ്‌തു നാഥന്‍ ലോകത്തിന്‌ കാട്ടിതന്ന സ്‌നേഹത്തിന്റെ ജീവിതമാതൃക വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി കുട്ടികളുടെ മനസ്സില്‍ പതിച്ചെടുപ്പിക്കുക എന്ന ഉദ്ദേശത്തോട്‌ കൂടിയാണ്‌ തുടര്‍ച്ചയായ പത്താം വര്‍ഷത്തെ കലോത്സവത്തിന്‌ മതബോധന സ്‌കൂള്‍ ഒരുങ്ങിയിരിക്കുന്നത്‌.

വികാരി ഫാ. എബ്രഹാം മുത്തോലത്ത്‌, അസി. വികാരി ഫാ. സിജു മുടക്കോടില്‍, സ്‌കൂള്‍ ഡയറക്‌ടര്‍മാരായ സജി പൂതൃകയില്‍, സാലി കിഴക്കേകുറ്റ്‌, മനീഷ്‌ കൈമൂലയില്‍, ജോണി തെക്കേപറമ്പില്‍, സി. സേവ്യര്‍, മതാദ്ധ്യാപകര്‍, ചര്‍ച്ച്‌ എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍, പേരന്റ്‌ വോളന്റിയേഴ്‌സ്‌ എന്നിവര്‍ ഈ വര്‍ഷത്തെ കലോത്സവത്തിന്‌ നേതൃത്വം നല്‍കുന്നതായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More