You are Here : Home / USA News

കളത്തില്‍ വര്‍ഗ്ഗീസ്‌ (സ്റ്റാന്‍ലി) ഫോമാ ജോയിന്റ്‌ സെക്രട്ടറി സ്ഥാനത്തേക്ക്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 26, 2014 03:22 hrs EDT

  
ന്യൂയോര്‍ക്ക്‌: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്കാസിന്റെ സ്ഥാപിത കാലഘട്ടം മുതല്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫോമായുടെ യുവ നേതാവ്‌ കളത്തില്‍ വര്‍ഗ്ഗീസ്‌ (സ്റ്റാന്‍ലി) 201416 ഭരണ സമിതിയില്‍ ജോയിന്റ്‌ സെക്രട്ടറിയായി മത്സരിക്കുന്നു. ഇപ്പോള്‍ ന്യൂയോര്‍ക്ക്‌ മെട്രോ റീജിയണിലെ ആര്‍ വി പി യായി സേവനമനുഷ്‌ഠിക്കുന്ന അദ്ദേഹം, ഈ വര്‍ഷത്തെ റീജിയണല്‍ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതില്‍ വലിയൊരു പങ്കു വഹിച്ചു.

യു.എന്‍.ഐ .വൈ (വൈ.എം.സി.എ) എന്ന സംഘടനയിലൂടെ പ്രവര്‍ത്തിച്ചു വളര്‍ന്ന അദ്ദേഹം, സംഘടനയുടെ സംസ്ഥാന കമ്മിറ്റി മെമ്പര്‍, വൈഎംസിഎ സബ്‌ റീജിയണല്‍ ജനറല്‍ സെക്രട്ടറി, നോര്‍ത്ത്‌ അമേരിക്കന്‍ മാര്‍ത്തോമ യുവജന സെക്രട്ടറി, പ്രവാസി കേരള കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്‌. വിവിധ സാമൂഹിക സാംസ്‌കാരിക നിലകളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള അദ്ദേഹം ഫോമാ എന്ന സംഘടനയ്‌ക്ക്‌ എന്നും ഒരു മുതല്‍ക്കൂട്ടായിരിക്കും.

വളരെ വാശിയെറിയ പോരാട്ടമായിരിക്കും ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പെന്ന്‌ ഫോമാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. സ്റ്റാന്‍ലിയും കൂടി മത്സരത്തിനിറങ്ങുമ്പോള്‍ ഫോമാ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലെ എല്ലാ സ്ഥാനങ്ങളിലേക്കും മത്സരമുണ്ടാകും എന്ന പ്രത്യേകതയും കൂടി ഉണ്ട്‌ ഈ കണ്‍വെന്‍ഷന്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More