You are Here : Home / USA News

ജനാധിപത്യം ഓരോ പൗരന്റേയും ജന്മാവകാശമാണ്‌: ഐ.എന്‍.ഒ.സി ഷിക്കാഗോ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 05, 2014 08:48 hrs UTC

ഷിക്കാഗോ: ഐ.എന്‍.ഒ.സി ഷിക്കാഗോയുടെ സംയുക്ത സമ്മേളനത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിജയത്തിനു എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്‌ദാനം ചെയ്‌തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിജയ പരാജയങ്ങള്‍ എങ്ങനെ പ്രവാസികളെ ബാധിക്കുമെന്ന വിഷയത്തെ സംബന്ധിച്ച്‌ സമഗ്രമായ ചര്‍ച്ചകളിലൂടെ ഇന്ത്യയുടെ ജനാധിപത്യ മതേതരത്വ സ്വഭാവം നിലര്‍ത്തുവാന്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും അധികാരത്തില്‍ വരേണ്ടതിന്റെ ആവശ്യകത അവലോകനം ചെയ്‌തു.

ഐ.എന്‍.ഒ.സി ഷിക്കാഗോയിലെ സമുന്നതരായ എല്ലാ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു. ഇന്ത്യയില്‍ പ്രവാസി വകുപ്പിനു തന്നെ രൂപം നല്‍കിയ, ലോകത്തിലെ രണ്ടാമത്തെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമാക്കി വളര്‍ത്തിയ, ഗള്‍ഫ്‌ മലയാളികളുടെ ജീവന്‍മരണ പോരാട്ടത്തില്‍ അവര്‍ക്കും മറ്റ്‌ ഇന്ത്യക്കാര്‍ക്കും ആശ്വാസം പകര്‍ന്ന, ഭാരതമെന്ന സ്വപ്‌നത്തിന്‌ എല്ലാ വിഭാഗീതയ്‌ക്കും അതീതമായി എല്ലാവിഭാഗം ജനങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരേയൊരു രാഷ്‌ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ കോണ്‍ഗ്രസിന്റേയും സഖ്യകക്ഷികളുടേയും വിജയം ഉറപ്പാക്കേണ്ടത്‌ ഇന്നിന്റെ ആവശ്യമാണെന്ന്‌ യോഗം വിലയിരുത്തി.

ചര്‍ച്ചകളില്‍ പങ്കെടുത്ത്‌ ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ്‌ റീജിയന്‍ പ്രസിഡന്റ്‌ തോമസ്‌ മാത്യു പടന്നമാക്കല്‍, ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, വൈസ്‌ പ്രസിഡന്റുമാരായ അഗസ്റ്റിന്‌ കരിങ്കുറ്റിയില്‍, ടോമി അമ്പേനാട്ട്‌, പ്രൊഫ. തമ്പി മാത്യു, ലൂയി ചിക്കാഗോ, ജോസി കുരിശിങ്കല്‍, ജനറല്‍ സെക്രട്ടറിമാരായ വര്‍ഗീസ്‌ പാലമലയില്‍, ജോണി വടക്കുംചേരി, ഷിബു വര്‍ഗീസ്‌, സന്തോഷ്‌ നായര്‍, ട്രഷറര്‍മാരായ ഡൊമിനിക്‌ തെക്കേത്തല, ബാബു മാത്യു എന്നിവരെ കൂടാതെ ജോഷി വള്ളിക്കളം, റിന്‍സി കുര്യന്‍, നടരാജന്‍ പി.കെ, റോയി ജോണ്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുരക്ഷയ്‌ക്ക്‌ കോണ്‍ഗ്രസും സഖ്യകക്ഷികളും തുടര്‍ന്നും ഇന്ത്യ ഭരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ സമഗ്രമായ ചര്‍ച്ചകള്‍ നയിക്കുകയും, വിജയത്തിന്‌ ആവശ്യമായ എല്ലാ പിന്തുണയും കലവറ കൂടാതെ നല്‍കുവാന്‍ ആഹ്വാനം ചെയ്യുകയും എല്ലാ പ്രവാസികളുടേയും ഇന്നിന്റെ ആവശ്യമായ ഈ തെരഞ്ഞെടുപ്പിനെ പറ്റി വിശദീകരിച്ച്‌ സംസാരിക്കുകയും ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.