You are Here : Home / USA News

ബ്രദര്‍ സണ്ണി സ്റ്റീഫന്‍ സൗത്ത്‌ ആഫ്രിക്കയില്‍ കുടുംബ നവീകരണ ധ്യാനം നടത്തുന്നു

Text Size  

Story Dated: Wednesday, April 02, 2014 08:12 hrs UTC

ജോഹനാസ്‌ബര്‍ഗ്‌: രണ്ടു മാസത്തെ യൂറോപ്യന്‍ പര്യടനത്തിനുശേഷം ലോകപ്രശസ്‌ത കുടുംബ പ്രേക്ഷിതനും പ്രമുഖ വചനപ്രഘോഷകനും, സംഗീത സംവിധായകനും, മെസേജ്‌ മിഷന്‍ ഡയറക്‌ടറുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നോമ്പുകാലത്തോടനുബന്ധിച്ച്‌ സൗത്ത്‌ ആഫ്രിക്കയിലെ വിവിധ ദേവലയങ്ങില്‍ കുടുംബ നവീകരണ ധ്യാനം നടത്തുന്നു.

ഏപ്രില്‍ 5,6 തീയതികളില്‍ ജോഹനാസ്‌ബര്‍ഗിലും, 7 മുതല്‍ 10 വരെ കേപ്‌ടൗണിലും, 11,12 തീയതികളില്‍ മംമ്‌തയിലും, ക്യൂന്‍സ്‌ ടൗണിലും തുടര്‍ന്ന്‌ ഏപ്രില്‍ 18 മുതല്‍ 20 ഈസ്റ്റ്‌ ലണ്ടനിലുമാണ്‌ ശുശ്രൂഷകള്‍ നടത്തുന്നത്‌.

ദിവ്യബലി, ആരാധന, കുമ്പസാരം എന്നിവയ്‌ക്ക്‌ വിവിധ സ്ഥലങ്ങളില്‍ വൈദീകര്‍ നേതൃത്വം നല്‍കും. ബ്രദര്‍ സണ്ണി സ്റ്റീഫനുമായ കൗണ്‍സിലിംഗിന്‌ സൗകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റോയി കാട്ടുക്കനാല്‍ (ഈസ്റ്റ്‌ ലണ്ടന്‍) +27 45839 7065, ജോണി കിരിയാന്തന്‍ (ജോബര്‍ഗ്‌) +2784 3007 284, +2712 5487 854, അനില്‍ അലക്‌സ്‌ +2783 446 8947. ഡോ. സന്തോഷ്‌ ടി. ജോണ്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.