You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് അനുശോചിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 22, 2014 08:44 hrs UTC

ഷിക്കാഗോ: യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്റെ വിയോഗത്തില്‍ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷനും, ഷിക്കാഗോ കേന്ദ്രമാക്കിയുള്ള കേരളാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ രക്ഷാധികാരിയുമായ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് അനുശോചനം രേഖപ്പടുത്തി.

വിവിധ സഭാ സമൂഹങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണത്തിലും കൂട്ടായ്മയിലുള്ള വളര്‍ച്ചയിലും കാലം ചെയ്ത ഇഗ്‌നാത്തിയോസ് പിതാവ് വഹിച്ച പങ്ക് നിസ്തുലമാണെന്ന് മാര്‍ ജേക്കബ് പിതാവ് അനുസ്മരിച്ചു. മാര്‍ ഇഗ്‌നാത്തിയോസ് തിരുമേനിയുടെ ആത്മീയ ദര്‍ശനങ്ങളും ശൈലികളും സഭയുടെ ഐക്യശ്രമങ്ങള്‍ക്ക് മുതല്‍ക്കൂട്ടായിരുന്നുവെന്ന് അങ്ങാടിയത്ത് പിതാവ് തന്റെ അനുശോചന സന്ദേശത്തില്‍ പങ്കുവെച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.