You are Here : Home / USA News

ആഗോള പ്രാര്‍ത്ഥനാദിനം മാര്‍ച്ച്‌ 22-ന്‌ ഷിക്കാഗോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 19, 2014 03:41 hrs EDT

ഷിക്കാഗോ: എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ നേതൃത്വത്തില്‍ ആഗോള പ്രാര്‍ത്ഥനാദിനം നടത്തപ്പെടുന്നു.

2014 മാര്‍ച്ച്‌ 22-ന്‌ ശനിയാഴ്‌ച രാവിലെ 10.30 മുതല്‍ 12.30 വരെ നോര്‍ത്ത്‌ ലേക്കിലുള്ള സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ വെച്ചാണ്‌ ഈ പ്രാര്‍ത്ഥനാ കൂട്ടായ്‌മ നടത്തപ്പെടുന്നത്‌. (St.Peter?s Jacobite Syrian Orthodox Church, 150 E, Belle, Northlake, IL 60164)

എക്യൂമെനിക്കല്‍ കൗണ്‍സില്‍ വിമന്‍സ്‌ ഫോറം നേതൃത്വം നല്‍കുന്ന ഈ പ്രാര്‍ത്ഥനാശുശ്രൂഷയില്‍ കൗണ്‍സില്‍ അംഗങ്ങളായ വിവിധ പള്ളികളില്‍ നിന്നുമുള്ള വിശ്വാസികള്‍ പങ്കെടുക്കും. ശ്രീമതി സോഫിയാ ഷൈന്‍ മാത്യു മുഖ്യപ്രഭാഷണം നടത്തും.

ലോകസമാധാനത്തിനുവേണ്ടി ആഗോളതലത്തില്‍ നടത്തുന്ന പ്രാര്‍ത്ഥനയുടെ ഭാഗമായി നടത്തുന്ന ഈ പ്രാര്‍ത്ഥനാ കൂട്ടായ്‌മയില്‍ പങ്കുചേരുവാന്‍ എല്ലാ വിശ്വാസികളേയും കൗണ്‍സില്‍ പ്രസിഡന്റ്‌ റവ.ഫാ. ജോയി ആലപ്പാട്ടും മറ്റ്‌ ഭാരവാഹികളും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിമന്‍സ്‌ ഫോറം കോര്‍ഡിനേറ്റേഴ്‌സ്‌- ആഗ്‌നസ്‌ തെങ്ങുംമൂട്ടില്‍ (773 647 1453),സ ഡെല്‍സി മാത്യു (708 349 3732), മേഴ്‌സി കളരിക്കമുറിയില്‍ (847 294 7380), റവ. ബിനോയി പി. ജേക്കബ്‌ (വൈസ്‌ പ്രസിഡന്റ്‌), ജോണ്‍സണ്‍ വള്ളിയില്‍ (ജോയിന്റ്‌ സെക്രട്ടറി), പ്രേംജിത്ത്‌ വില്യം (ജോ. സെക്രട്ടറി), ആന്റോ കവലയ്‌ക്കല്‍ (ട്രഷറര്‍) എന്നിവരുമായി ബന്ധപ്പെടുക. ബ്രേക്ക്‌ഫാസ്റ്റും ലഞ്ചും ക്രമീകരിക്കുന്നതാണ്‌.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More