You are Here : Home / USA News

ചാക്കോ ശങ്കരത്തില്‍ അനുസ്‌മരണം പ്രസ്‌ ക്ലബ്‌ ഫിലഡല്‍ഫിയ ചാപ്‌റ്ററില്‍ ഞായറാഴ്‌ച 3.30-ന്‌

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Sunday, March 16, 2014 07:37 hrs EDT

 

ഫിലഡല്‍ഫിയ: അമേരിക്കയിലെ മലയാളം എഴുത്തുകാര്‍ക്ക്‌ അമരക്കാരനായിരുന്ന യശസ്സ്വിയായ ചാക്കോ ശങ്കരത്തിലിനെ അനുസ്‌മരിക്കുന്നയോഗം മാര്‍ച്ച്‌ 16 ഞായറാഴ്‌ച്ച വൈരുന്നേരം 3:30 മണിക്ക്‌ `ഫിലഡല്‍ഫിയാ സീറോ മലബാര്‍ റിവര്‍ ബാങ്ക്‌ ഓഡിറ്റോറിയത്തില്‍' ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കാ ഫിലഡല്‍ഫിയാ ചാപ്‌റ്റര്‍ സംഘടപ്പിക്കുന്നു.

നാട്ടുക്കൂട്ടം ചിന്താവേദിരക്ഷാധികാരി ഫാ. എം. കെ. കുര്യാക്കോസ്‌ സ്‌മരണാ ദീപം തെളിക്കും. ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കാ ഫിലഡല്‍ഫിയാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ നടവയല്‍ ചാക്കോ ശങ്കരത്തില്‍ അനുസ്‌മരണപ്രകീര്‍ത്തികള്‍ അവതരിപ്പിക്കും.

ഐ. പി. സി. എന്‍. ഏ. നാഷണല്‍ സെക്രട്ടറി വിന്‍സന്റ്‌ ഇമ്മാനുവേല്‍, മലയാളംവാര്‍ത്താ ചീഫ്‌ ഏഡിറ്റര്‍ ഏബ്രാഹം മാത്യു, മലയാളപത്രം കറസ്‌പോണ്ടന്റ്‌ ജോബീ ജോര്‍ജ്‌, ബെസ്റ്റ്‌ ഓഫ്‌ മലയാളം ടി. വി. സീ ഈ. ഓ. ജോണ്‍ ക്രിസ്റ്റഫര്‍, ഫോമാ നാഷണല്‍ ട്രഷറാര്‍ വര്‍ഗീസ്‌ ഫിലിപ്‌, ഫൊക്കാന നാഷണല്‍ അസ്സോസിയേറ്റ്‌ ട്രഷറാര്‍ ജോര്‍ജ്‌ ഓലിക്കല്‍, മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമാ ഡയറക്ടര്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍, ഇന്ത്യാ ഹെരിറ്റേജ്‌ സെന്റര്‍ ഡയറക്ടര്‍ സുധാ കര്‍ത്താ, ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം പ്രസിഡന്റ്‌ സുരേഷ്‌ നായര്‍, ഒവര്‍സീസ്‌ റിട്ടേണ്ട്‌ മലയാളീസ്‌ ഇന്‍ അമേരിക്ക ജനറല്‍ സെക്രട്ടറി ഫീലിപ്പോസ്‌ ചെറിയാന്‍ എന്നിവര്‍ അനുസ്‌മരണികകള്‍ അവതരിപ്പിക്കും. വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. ഏവര്‍ക്കും സ്വാഗതം.


 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More