You are Here : Home / USA News

വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിന് അമേരിക്കന്‍ ജനത ചിലവഴിച്ചത് 55.7 ബില്യണ്‍ ഡോളര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, March 15, 2014 06:27 hrs EDT

ലോസ്ആഞ്ചലസ് : വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കുന്നതിന് അമേരിക്ക ജനത ചിലവഴിച്ച തുകയില്‍ റിക്കാര്‍ഡ് വര്‍ദ്ധനവ്. മാര്‍ച്ച് 13 വ്യാഴാഴ്ച കാലിഫോര്‍മിയാ ഗ്രൂപ്പ് ഇന്‍ഡസ്ട്രി വക്താവ്. ബോബ് വെറ്ററി വെളിപ്പെടുത്തിയതാണിത്.

2013 വര്‍ഷത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണത്തിന് 21.57 ബില്യണ്‍ ഡോളറും, 14.37 ബില്യണ്‍ ചിത്സയ്ക്കും, 13.14 ബില്യണ്‍ വെറ്റിനറി കെയറിനുമാണ് ചിലവഴിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച 6.1 ശതമാനം വര്‍ദ്ധനവ്.

അമേരിക്കയില്‍ ആകെ 95.6 മില്യണ്‍ പൂച്ചകളും, 83.3 മില്യണ്‍ നായകളും, 20.6 മില്യണ്‍ പക്ഷികളും, 8.3 മില്യണ്‍ കുതിരകളും, 145 മില്യണ്‍ മത്സ്യങ്ങളും, 11.6 മില്യണ്‍ റെപ്‌റ്റൈയ്ല്‍സും, 18.1 മില്യണ്‍ മറ്റു ചെറിയ മൃഗങ്ങളും ഉള്ളതായി കണക്കുകള്‍ ചൂണ്ടികാണിക്കുന്നു.

2014 ല്‍ വളര്‍ത്തുമൃഗങ്ങളുടെ ചിലവ് 60 ബില്യണ്‍ ഡോളറായി ഉയരുമെന്നും ബോബ് പറഞ്ഞു. ഓരോ വര്‍ഷം പിന്നിടുമ്പോഴും വളര്‍ത്തു മൃഗങ്ങളോടുള്ള താല്പര്യം വര്‍ദ്ധിച്ചുവരുന്നതായാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 1996 ല്‍ വളര്‍ത്തു മൃഗങ്ങള്‍ക്കായി അമേരിക്കന് ജനത ചിലവഴിച്ചത് 21 ബില്യണ്‍ ഡോളറായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More