You are Here : Home / USA News

ഫ്‌ളോറിഡ കേരളാ ഹിന്ദു കോണ്‍ഫറന്‍സ്‌: രാജു നാരായണ സ്വാമി ഐ.എ.എസ്‌ ഉദ്‌ഘാടനം ചെയ്യും

Text Size  

Story Dated: Saturday, March 15, 2014 04:11 hrs EDT

താമ്പാ: താമ്പായില്‍ മാര്‍ച്ച്‌ 29-ന്‌ ശനിയാഴ്‌ച നടക്കുന്ന കേരളാ ഹിന്ദു കോണ്‍ഫറന്‍സ്‌ രാജു നാരായണ സ്വാമി ഐ.എ.എസ്‌ ഉദ്‌ഘാടനം ചെയ്യും. കേരളത്തിലെ അറിയപ്പെടുന്ന ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമി പുതുതലമുറയ്‌ക്ക്‌ എന്നും ഒരു നല്ല വഴികാട്ടിയാണ്‌. അച്യൂതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത്‌ മൂന്നാറില്‍ നടന്ന ഒഴിപ്പിക്കല്‍ നടപടിക്ക്‌ നേതൃത്വം നല്‍കിയ രാജു നാരായണസ്വാമി അന്നത്തെ ഇടുക്കി കളക്‌ടറായിരുന്നു.

ഇരുപത്തഞ്ചില്‍ അധികം പുസ്‌തകങ്ങള്‍ രചിച്ചിട്ടുള്ള രാജുവിന്‌ `ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്‌വരയില്‍' എന്ന കൃതിക്ക്‌ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌. മാര്‍ച്ച്‌ 29-ന്‌ നടക്കുന്ന കോണ്‍ഫറന്‍സില്‍ അദ്ദേഹം വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തുന്നതാണ്‌.

കോണ്‍ഫറന്‍സിന്‌ യാതൊരുവിധ രജിസ്‌ട്രേഷന്‍ ഫീസും ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ടി. ഉണ്ണികൃഷ്‌ണന്‍ (813 334 0123), പ്രദീപ്‌ മരുത്തുപറമ്പില്‍ (201 742 2065), സുജിത്‌ അച്യുതന്‍ (901 486 8807).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More