You are Here : Home / USA News

ജാസ്‌മിന്‍ ജോസഫിന്റെ സംസ്‌കാരം ശനിയാഴ്‌ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, March 13, 2014 04:54 hrs EDT

 

ന്യൂയോര്‍ക്ക്‌: ലോംഗ്‌ഐലന്റിലെ സയോസെറ്റില്‍ നിര്യാതയായ ജാസ്‌മിന്‍ ജോസഫിന്റെ സംസ്‌കാരം മാര്‍ച്ച്‌ 15-ന്‌ ശനിയാഴ്‌ച രാവിലെ നടത്തപ്പെടുമെന്ന്‌ കുടുംബാംഗങ്ങള്‍ അറിയിച്ചു. പരേത കുറവിലങ്ങാട്‌ വണ്ടനാംതടത്തില്‍ സോണി ജോസഫിന്റേയും, ലൗലിയുടേയും ഇളയപുത്രിയാണ്‌. ഏക സഹോദരന്‍ ആല്‍വിന്‍ കരീബിയനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്‌. ജാസ്‌മിന്‍ ന്യൂയോര്‍ക്ക്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ സീനിയര്‍ നേഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനിയായിരുന്നു.

പിതാവ്‌ സോണി ജോസഫ്‌ ന്യൂയോര്‍ക്ക്‌ മെട്രോപ്പോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി ഉദ്യോഗസ്ഥനാണ്‌. മാതാവ്‌ ലൗലി ലോംഗ്‌ഐലന്റ്‌ നോര്‍ത്ത്‌ഷോര്‍ പൈന്‍വ്യൂ ഹോസ്‌പിറ്റലില്‍ രജിസ്‌ട്രേഡ്‌ നേഴ്‌സായും ജോലി ചെയ്യുന്നു.

ജോളി ജോസഫ്‌, ഷാജി ജോസഫ്‌, പ്രിന്‍സ്‌ ജോസഫ്‌ (മൂവരും എം.ടി.എ ഉദ്യോഗസ്ഥര്‍, ന്യൂയോര്‍ക്ക്‌), ജോണ്‍സണ്‍ ജോസഫ്‌, ലില്ലി ഫ്രാന്‍സീസ്‌ (ഇരുവരും ലോസാഞ്ചലസ്‌, കാലിഫോര്‍ണിയ), വത്സല പട്ടിമാക്കില്‍ (ടൊറന്റോ, കാനഡ), തങ്കച്ചന്‍ വി. ജോസഫ്‌ (സൂപ്രണ്ട്‌, കസ്റ്റംസ്‌ ആന്‍ഡ്‌ സെന്‍ട്രല്‍ എക്‌സൈസ്‌, എറണാകുളം), ആലീസ്‌ കൊണ്ടുകാലായില്‍ (റിട്ട നേഴ്‌സ്‌, കളത്തൂര്‍) എന്നിവര്‍ സോണി ജോസഫിന്റെ സഹോദരങ്ങളാണ്‌.

ജാസ്‌മിന്‍ ജോസഫിന്റെ മാതാവ്‌ ലൗലി ഇലഞ്ഞി കൊച്ചുപുരയ്‌ക്കല്‍ കുടുംബാംഗമാണ്‌. ലോംഗ്‌ഐലന്റില്‍ താമസക്കാരായ ജോര്‍ജ്‌ കൊച്ചുപുരയ്‌ക്കല്‍, തങ്കച്ചന്‍ കൊച്ചുപുരയ്‌ക്കല്‍, ജോസഫ്‌ കൊച്ചുപുരയ്‌ക്കല്‍ എന്നിവര്‍ ലൗലിയുടെ സഹോദരന്മാരും, ഷേര്‍ളി കാസ്‌പര്‍, ഷൈനി ബൈജു എന്നിവര്‍ സഹോദരിമാരുമാണ്‌.

ജാസ്‌മിന്‍ ജോസഫിന്റെ വേക്ക്‌ സര്‍വീസ്‌ മാര്‍ച്ച്‌ 14-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 5 മുതല്‍ 9 വരെ പാര്‍ക്ക്‌ ഫ്യൂണറല്‍ ചാപ്പലില്‍ വെച്ച്‌ നടത്തപ്പെടും. (2175 Jericho, Turnpike, Gardencity Park, NY 11040).

സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച്‌ 15-ന്‌ ശനിയാഴ്‌ച രാവിലെ 9.30-ന്‌ സെന്റ്‌ തോമസ്‌ അപ്പസ്‌തോലിക്‌ ചര്‍ച്ചില്‍ ആരംഭിക്കും. (24 Westminister Road, West Hempstead, NY 11552). തുടര്‍ന്ന്‌ ഓള്‍ സെയിന്റ്‌സ്‌ സെമിത്തേരിയില്‍ (855 MiddleNeck, NY 11024, Ph 516 482 5392) മൃതദേഹം സംസ്‌കാരിക്കും. സമാപന പ്രാര്‍ത്ഥന 440 Jericho, Turnpike, Jericho, NY 11040-ല്‍ വെച്ചും നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോളി ജോസഫ്‌ (845 653 1227). റോയ്‌ ആന്റണി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More