You are Here : Home / USA News

അമേരിക്കന്‍ അതിഭദ്രാസന സണ്‍ഡേ സ്‌കൂള്‍ പത്താം ക്ലാസ്‌ പരീക്ഷാ റാങ്ക്‌ ജേതാക്കള്‍

Text Size  

Story Dated: Sunday, March 09, 2014 04:53 hrs EDT

ന്യൂയോര്‍ക്ക്‌: ആകമാന സുറിയാനി സഭ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ നടത്തിയ പത്താം ക്ലാസ്‌ പരീക്ഷയില്‍ ധന്യാ പീറ്റര്‍ (സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, നാന്വറ്റ്‌, ന്യൂയോര്‍ക്ക്‌) ഒന്നാം റാങ്കും, നിഷാ ഐസക്‌ (സെന്റ്‌ മേരീസ്‌ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, കരോള്‍ട്ടന്‍, ടെക്‌സസ്‌) രണ്ടാം റാങ്കും, കരെന്‍ ജോണ്‍സണ്‍ (സെന്റ്‌ പീറ്റേഴ്‌സ്‌ കത്തീഡ്രല്‍, ഫിലഡല്‍ഫിയ) മൂന്നാം റാങ്കും കരസ്ഥമാക്കി.

2013 നവംബര്‍ 17ന്‌ അമേരിക്കയിലേയും കാനഡയിലേയും വിവിധ ദേവാലയങ്ങളിലെ സണ്‍ഡേ സ്‌കൂളുകളില്‍ നിന്നും പത്താം ക്ലാസ്‌ കുട്ടികള്‍ക്കായി നടത്തിയ പരീക്ഷയില്‍ 92 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക്‌ നേടിയാണ്‌ റാങ്ക്‌ ജേതാക്കളായത്‌.

വളരെ ചിട്ടയോടുകൂടെ ഭദ്രാസനാടിസ്ഥാനത്തില്‍ നടത്തപ്പെട്ട ഈ പരീക്ഷക്ക്‌ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിലൂടെ ഫലം പ്രഖ്യാപിക്കാന്‍ നേതൃത്വം നല്‍കിയ റവ. ഫാ. സജി മര്‍ക്കോസ്‌, റവ. ഡീക്കന്‍ വിവേക്‌ അലക്‌സ്‌, ഡോ. റോബിന്‍ ചിറക്കല്‍, റജി ടി. വര്‍ഗീസ്‌, സണ്‍ഡേ സ്‌കൂള്‍ ബോര്‍ഡ്‌ അംഗങ്ങള്‍, പരിശീലനം നല്‍കിയ അദ്ധ്യാപകര്‍, തുടങ്ങിയ എല്ലാവര്‍ക്കും ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ്‌ തിരുമേനി നന്ദി രേഖപ്പെടുത്തി.

ഉയര്‍ന്ന മാര്‍ക്കോടെ റാങ്ക്‌ കരസ്ഥമാക്കിയവരേയും, വിജയികളായ എല്ലാ വിദ്യാര്‍ത്ഥികളേയും അഭിവന്ദ്യ തിരുമേനി പ്രത്യേകം അഭിനന്ദിച്ചതായും, അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത്‌ ജോര്‍ജ്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More