You are Here : Home / USA News

ഫോമാ 2014 കണ്‍വെന്‍ഷനില്‍ നാടകോത്സവം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, March 03, 2014 09:56 hrs UTC

ഫിലഡല്‍ഫിയ: ജോര്‍ജ് മാത്യുവും (പ്രസിഡന്റ്), ഗ്ലാഡ്‌സണ്‍  വര്‍ഗ്ഗീസ്സും (ജനറല്‍ സെക്രട്ടറി), വര്‍ഗ്ഗീസ് ഫിലിപ്പും (ട്രഷറര്‍) നേതൃത്വം നല്കുന്ന, അമേരിക്കന്‍ ഐക്യ നാടുകളിലെ 56 ല്‍ പരം മലയാളി സംഘടനകളുടെ സംഘടനയായ ഫോമായുടെ 4 ആമത് ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ നടത്തപ്പെടുന്ന നാടകോത്സവത്തില്‍ പങ്കെടുക്കുവാനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 2014 ജൂണ്‍ 26 മുതല്‍ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ വിവിധ കലവിരുന്നുകളും, കായിക മത്സരങ്ങള്‍, യുവജനോത്സവം, സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ചുള്ള സംവാദങ്ങള്‍, യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റ്, എന്ന് വേണ്ട വ്യത്യസ്തങ്ങളായ പരിപാടികളാണ് സംഘാടകര്‍ അണിനിരത്തുന്നത്.

ഫോമായുടെ സ്ഥാപക ജനറല്‍ സെക്രട്ടറി ആയിരുന്ന ന്യൂജേഴ്‌സിയിലെ അനിയന്‍ ജോര്‍ജ് ആണ് കണ്‍വെന്‍ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നത്. അദ്ദേഹത്തിന്റെ നേത്രുത്വത്തില്‍ വിവിധ കമ്മിറ്റികളിലായി ഏകദേശം 60 ഓളം വ്യക്തികള്‍ പ്രവര്‍ത്തിച്ചു വരുന്നു. നാടകോത്സവം / കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാനായി  ജോസ് എബ്രഹാമും  കോഓര്‍ഡിനേറ്ററായി വിനോദ് കൊണ്ടൂരും പ്രവര്‍ത്തിച്ചു വരുന്നു. പെന്‍സ്സില്വേനിയയിലെ വാലിഫോര്‍ജിലെ റാഡിസണ്‍ കാസിനോ റിസോര്‍ട്ടില്‍ വെച്ചാണ് പരിപാടികള്‍ നടത്തപ്പെടുന്നത് 2014 ഫോമാ കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കുവാന്‍ വടക്കെ അമേരിക്കയിലെ ഫോമായിലെ എല്ലാ അംഗ സംഘടനകളോടും സംഘാടകര്‍ അഭ്യര്‍ഥിച്ചു. അതോടൊപ്പം എത്രെയും വേഗം കണ്‍വെന്‍ഷനിലേക്കു രജിസ്റ്റര്‍ ചെയ്യുവാനും ആഹ്വാനം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോര്‍ജ് മാത്യു 2675491196,
ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ് 8475618402,
ജോസ് എബ്രഹാം 7186197759,
വിനോദ് കൊണ്ടൂര്‍ 3132084952
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.