You are Here : Home / USA News

മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍ യുവജനസഖ്യം ഭാരവാഹികളെ തിരഞ്ഞെടുത്തു.

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, March 01, 2014 10:20 hrs UTC

പ്ലാനെ(ടെക്‌സസ്) : നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസന യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയണ്‍ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 23 ഞായറാഴ്ച പ്രസിഡന്റ് റവ. ജോസ് ഡി. ജോസഫ് അച്ചന്റെ അദ്ധ്യക്ഷതയില്‍ സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

റവ.ജോസ്. സി. ജോസഫ് (പ്രസിഡന്റ്), സിബു ജോസഫ്(വൈസ് പ്രസിഡന്റ്)(സെന്റ് പോള്‍സ്), ബിജി ജോബി(സെക്രട്ടറി, മാര്‍ത്തോമ്മാ ചര്‍ച്ച്(ഫാര്‍മേഴ്‌സ് ബ്രാഞ്ച്), സജു കോര(ട്രസ്റ്റി), കരോള്‍ട്ടണ്‍ മാര്‍ത്തോമാ ചര്‍ച്ച്), റീനി മാത്യൂ(റീജിയണ്‍ പ്രതിനിധി), മാര്‍ത്തോമാ ചര്‍ച്ച്(ഫാര്‍മേഴ്‌സ് ബ്രാഞ്ച്), അലക്‌സ് കോശി, തിബു(ഓഡിറ്റര്‍മാര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍.

റവ. ജോസ് സി. ജോസഫ് അച്ചന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക യോഗ്തില്‍ ബിജു ജോണ്‍ സ്വാഗതം ആശംസിച്ചു. സെഹിയോന്‍ ഇടവകവികാരി റവ. സജി തോമസ് മുഖ്യ പ്രഭാഷണം നടത്തി. സൗത്ത് വെസ്റ്റ് റീജിയണില്‍ നിന്നും ഭദ്രാസന ട്രഷററായി കഴിഞ്ഞ മൂന്നുവര്‍ഷം പ്രവര്‍ത്തിച്ച ബാബു പി. സൈമനെ യോഗം പ്രത്യേകം അഭിനന്ദിച്ചു. സജു അബ്രഹാം നന്ദി പറഞ്ഞു. കരോള്‍ട്ടണ്‍ ഇടവക വികാരി റവ. സാം മാത്യൂ അച്ചന്റെ പ്രാര്‍ത്ഥനയ്ക്കും, ആശീര്‍വാദത്തിനും ശേഷം യോഗനടപടികള്‍ അവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.