You are Here : Home / USA News

തിരുവല്ലാ അസോസിയേഷനു നവനേതൃത്വം; സോണി ജേക്കബ് പ്രസിഡന്റ്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, February 28, 2014 06:27 hrs EST

 

ഡാലസ് : ഡാലസിലെ തിരുവല്ലാ നിവാസികളുടെ സംഘടനയായ തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാളസിന്റെ 201416 ലേക്കുള്ള  ഭാരവാഹികളെ തിരഞ്ഞെടുത്തു.  കരോള്‍ട്ടന്‍ പബ്ലിക്ക് ലൈബ്രറി ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ മുന്‍ പ്രസിഡന്റ് സജി നായര്‍  അദ്ധ്യക്ഷത വഹിച്ചു.

പുതിയ പ്രസിഡന്റായി  സോണി ജേക്കബിനെ യോഗം ഐക്യകണ്ഠമായി  തിരഞ്ഞെടുത്തു.  വൈസ് പ്രസിഡന്റ്‌സജി നായര്‍, സെക്രട്ടറി രാജു മാത്യു, ട്രഷറര്‍  മാത്യൂ സാമുവേല്‍, ജോയിന്റ് സെക്രട്ടറി പ്രസാദ് എബ്രഹാം , ഓഡിറ്റര്‍ തമ്പി വര്‍ഗീസ്, പി.ആര്‍.ഒ തോമസ്  എബ്രഹാം, കോഓര്‍ഡിനേറ്റര്‍ സുനില്‍ വര്‍ഗീസ് എന്നിവരാണ് മറ്റു പ്രതിനിധികള്‍. 

എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായി , ജെപി ജോണ്‍, അജിത് തോമസ്,  സക്കറിയ മാത്യു (സുനു), അജിത് ജോര്‍ജ്, ബിനു മാത്യു, ബിജു വര്‍ഗീസ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

പുതിയ പദ്ധതികളുമായി അസോസിയേഷനെ  കൂടുതല്‍ ശക്തിയോടെ മുന്നോട്ടു നയിക്കുമെന്നു പ്രസിഡന്റ് സോണി ജേക്കബ് പറഞ്ഞു.  പോയ വര്‍ഷങ്ങളില്‍ നല്കിയ സഹായസഹകരണങ്ങള്‍  ഏവരില്‍ നിന്നും വീണ്ടും  പ്രതീക്ഷിക്കുന്നതായും  അദേഹം പറഞ്ഞു. അസോസിയേഷന്‍ ഡിസംബറില്‍ നടത്തിയ ക്രിസ്മസ് പരിപാടികള്‍ വന്‍വിജയമായി എന്ന് യോഗം വിലയിരുത്തി. കരോള്‍ട്ടന്‍ മാര്‍ത്തോമ ഇടവക വികാരി റവ. സാം മാത്യു  പരിപാടിയില്‍ മുഖ്യ അതിഥിയായിരുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി അസോസിയേഷന്‍ സജീവമായി രംഗത്തുണ്ടാവുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞകമ്മറ്റിയെ പ്രതിനിധീകരിച്ചു ബിജു വര്‍ഗീസ്  നന്ദി പ്രകാശിപ്പിച്ചു.  തിരുവല്ല അസോസിയേഷനോട് സഹകരിച്ച തിരുവല്ലാ നിവാസികള്‍ക്കും  അദേഹം കൃതഞത രേഖപ്പെടുത്തി.



 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More