You are Here : Home / USA News

ഫോമ ജോയിന്റ്‌ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ജോസി കുരിശിങ്കലിന്റെ പേര്‌ നിര്‍ദേശിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, February 28, 2014 06:20 hrs EST

 

ഷിക്കാഗോ: ഷിക്കാഗോയിലെ അഞ്ച്‌ മലയാളി സംഘടനകളുടേയും പൂര്‍ണ്ണ പിന്തുണയോടെ ജോസി കുരിശിങ്കലിന്റെ പേര്‌ ഐക്യകണ്‌ഠ്യേന നിര്‍ദേശിക്കുകയും അദ്ദേഹം ആ സ്ഥാനം ഏറ്റെടുക്കാമെന്ന്‌ സമ്മതിക്കുകയും ചെയ്‌തു.

1997-ല്‍ ഇല്ലിനോയി മലയാളി അസോസിയേഷന്റെ ജോയിന്റ്‌ ട്രഷറര്‍ സ്ഥാനം ഏറ്റെടുത്തുകൊണ്ടാണ്‌ സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. പിന്നീട്‌ ട്രഷറര്‍, സെക്രട്ടറി, പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും നല്ല ഒരു സംഘാടകനെന്ന്‌ തെളിയിക്കുകയും ചെയ്‌തു.

ഫോമ എന്ന മഹാസംഘടനയുടെ നിയമാവലി ഉണ്ടാക്കുവാന്‍ അതിലെ ഒരംഗം എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫോമയുടെ ജോയിന്റ്‌ സെക്രട്ടറി, കണ്‍വന്‍ഷന്‍ ചെയര്‍പേഴ്‌സണ്‍ എന്നീ സ്ഥാനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ഫോമയുടെ റീജിയണല്‍ വൈസ്‌ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു.

ശക്തമായ നേതൃപാടവവും വളരെ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയവുമുള്ള ജോസി കുരിശിങ്കല്‍ ഫോമയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു മുതല്‍ക്കൂട്ടാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More