You are Here : Home / USA News

പ്രൊഫ. ഫിലിപ്പ് തോമസ്, സഖറിയാ മാത്യൂ ഭദ്രാസന അസംബ്ലിയിലേക്ക്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, February 27, 2014 04:05 hrs EST

ഫാര്‍മേഴ്‌സ് ബ്രാഞ്ച്(ടെക്‌സസ്) : നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ അസംബ്ലി അംഗങ്ങളായി പ്രൊഫ.ഫിലിപ്പ് തോമസ്, സഖറിയാ മാത്യൂ എന്നിവര്‍ ഫെബ്രുവരി 15 ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്, ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.

മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് വൈസ് പ്രസിഡന്റ ട്രസ്റ്റി, മാര്‍ത്തോമാ ഫെസ്റ്റ് കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ മാര്‍ത്തോമാ സഭയില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുള്ള പ്രൊഫ.ഫിലിപ്പ് തോമസ് ഡാളസ് ബ്രൂക്ക് ഹെവന്‍ കോളേജ് എകൗണ്ടില്‍ പ്രൊഫസറാണ്.

17 വര്‍ഷം ചിക്കാഗൊ മാര്‍ത്തോമാ ഇടവകയില്‍ അംഗമായിരുന്ന സഖറിയാ മാത്യൂ 11 വര്‍ഷമായി മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസില്‍ യുവജന സഖ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

പ്രൊഫ. ഫിലിപ്പ് തോമസ് നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസന ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ഡാളസ്സില്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ സജ്ജീവ സാന്നിധ്യമായ പ്രൊഫസര്‍ നല്ലൊരു സംഘാടകനും പ്രഭാഷകനുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More