You are Here : Home / USA News

വെസ്റ്റ് ചെസ്റ്റര്‍- ബ്രോണ്‍സ് ക്‌നാനായ കാത്തലിക് മിഷനില്‍ വി.യൗസേപിതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു

Text Size  

Story Dated: Thursday, February 27, 2014 03:55 hrs EST

തോമസ് പാലച്ചേരില്‍

 

ന്യൂയോര്‍ക്ക് : വി.യൗസേപിതാവിന്റെ നാമത്തിലുള്ള വെസ്റ്റ്‌ചെസ്റ്റര്‍-ബ്രോണ്‍സ് ക്‌നാനായ ദേവാലയത്തില്‍ മാര്‍ച്ച് 9-തീയതി കുടുംബനാഥന്‍മാരുടെ പ്രത്യേക മദ്ധ്യസ്ഥനായ വി.യൗസേപിതാവിന്റെ തിരുനാള്‍ കൊണ്ടാടുകയാണ്. എല്ലാ മാസവും രണ്ടാം ഞായറാഴ്ചകളില്‍ യോങ്കേഴ്‌സിലെ മക്‌ളിന്‍ അവന്യൂവില്‍ ഉള്ള സെന്റ്. ഡെന്നീസ് ദേവാലയത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോണ്‍സ് പ്രദേശങ്ങളിലെ ക്‌നായക്കാര്‍ കുര്‍ബ്ബാനയ്ക്ക് ഒത്തുകൂടുന്നതിനു പുറമെ ആദ്യമായി യൗസേപിതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുകയാണ്. ഈ തിരുന്നാളില്‍  വന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 4.45നുള്ള ലദീഞ്ഞോടുകൂടി തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിച്ച് ഫാദര്‍ റെനികട്ടയിലിന്റെ നേതൃത്വത്തിലുള്ള മലങ്കര റീത്തിലുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് പുറമെ തിരുനാള്‍ സന്ദേശം നല്‍കുന്നത് ഫാദര്‍ ജോസ് തറയ്ക്കലാണ്. കൂടാതെ ആഘോഷമായ പ്രദക്ഷിണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. 11 പ്രസുദേന്തിമാര്‍ ചേര്‍ന്ന് നടത്തുന്ന വി.യൗസേപിതാവിന്റെ തിരുന്നാളില്‍ സംബന്ധിച്ച്, അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് മിഷന്‍ ഡയറക്ടര്‍ -ഫാദര്‍ റെനി കട്ടയില്‍ (847-312-75555)
ട്രസ്റ്റിമാര്‍- എബ്രഹാം പൂളിയാലുന്നേല്‍ - 914- 310-0498, മനുകാരിക്കാട്ട്- 914-263-40664

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More