You are Here : Home / USA News

നായര്‍ ബനവലന്റ് അസോസിയേഷന്‍ ശിശുദിനാഘോഷ മത്സരം സംഘടിപ്പിച്ചു

Text Size  

Story Dated: Wednesday, February 26, 2014 11:54 hrs UTC

ജയപ്രകാശ് നായര്‍

 

ഫെബ്രുവരി 22നു നായര്‍ ബനവലന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ശിശുദിനാഘോഷ മത്സരം വളരെ  ഭംഗിയായി നടന്നു.  ലളിത ഗാനം, പ്രസംഗം, ചിത്രരചന, ഉപന്യാസം, തുടങ്ങി ഒട്ടനവധി മത്സരങ്ങളില്‍ ധാരാളം കുട്ടികള്‍ പങ്കെടുത്തു. മത്സരങ്ങളില്‍ ദിവ്യാ നായര്‍, ആര്യാ നായര്‍, മേഘാ രവീന്ദ്രന്‍, ഗായത്രി അജിത് നായര്‍, ശ്രേയ നായര്‍, വിനയ് അജിത് നായര്‍,  മീരാ ലാല്‍, സാനിയ നമ്പിയാര്‍, വേദ ശബരിനാഥ്, നന്ദിനി തോപ്പില്‍, സന്ജിത്ത്  മേനോന്‍, ദേവിക പിള്ള, അഭിരാമി സുരേഷ്, ജയ് നാഥ് കുറുപ്പ്, ഹെന്ന നായര്‍, ദേവിക രാജീവ്, അര്‍ജിത് നായര്‍,   ദിവ്യാ മേനോന്‍ എന്നീ കുട്ടികള്‍  വാശിയേറിയ മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനര്‍ഹരായി. ഡോ. നിഷാ പിള്ള, ജയപ്രകാശ് നായര്‍, മുരളി നായര്‍, ശാലിനി മധു, പ്രവീണാ എസ്. നായര്‍, ബെന്നി കുരിയന്‍, പ്രദീപ് കുമാര്‍, ഡോ. ഗീതാ മേനോന്‍, ശബരി നാഥ്, വീണാ ശ്രീജിത്  എന്നിവരടങ്ങിയ ഒരു ജഡ്ജിംഗ് പാനല്‍ ആയിരുന്നു വിധികര്‍ത്താക്കള്‍. മത്സരങ്ങളുടെ ചുക്കാന്‍ പിടിച്ചത് സെക്രട്ടറി കലാ സതീഷും യൂത്ത് ചെയര്‍പേര്‍സണ്‍ അജിത് എന്‍ നായരും കൂടിയായിരുന്നു.

 മത്സരങ്ങള്‍ക്ക് ശേഷം നടന്ന കലാ പരിപാടികളില്‍ മുരളി നായര്‍, ശാലിനി മധു, വീണാ  നായര്‍, പ്രവീണാ നായര്‍  , ശബരിനാഥ് നായര്‍ എന്നിവര് ആലപിച്ച മനോഹരങ്ങളായ ഗാനങ്ങള്‍ സദസ്സിനെ വളരെയധികം സന്തോഷിപ്പിച്ചു. അജിത് എന്‍ നായര്‍ എഴുതി കമ്പോസ് ചെയ്ത് ആലപിച്ച ലളിത ഗാനം പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

ഡോ നിഷാ പിള്ള, കുട്ടികള്‍ക്ക്  പ്രസംഗം എന്ന കലയില്‍ എങ്ങനെ പ്രാഗത്ഭ്യം നേടാം എന്ന് വിശദീകരിക്കുകയും തന്റെ അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവയ്ക്കുകയും  ചെയ്തത് ഒരു പ്രത്യേക അനുഭവമായി. വരും വര്‍ഷങ്ങളില്‍ വളരെ വിപുലമായി തന്നെ ഇത്തരം മത്സരങ്ങള്‍  സംഘടിപ്പിക്കും  എന്ന്  പ്രസിഡണ്ട് വനജ നായര്‍ പറഞ്ഞപ്പോള്‍ സദസ്സ് കരഘോഷത്തോടെയാണ് അത് സ്വീകരിച്ചത്. വിജയികള്‍ക്ക് മാര്‍ച്ച് പതിനഞ്ചിന് സന്തൂര്‍ റെസ്‌ടോറന്റില്‍ വച്ച് നടക്കുന്ന നായര്‍ ബനവലന്റ് അസോസിയേഷന്റെ  കുടുംബ സംഗമത്തില്‍ വച്ച്  സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ് എന്നും ശ്രീമതി വനജ നായര്‍  അറിയിച്ചു. ട്രഷറര്‍ രഘുവരന്‍ നായരുടെ  നന്ദി പ്രകാശനത്തോടെ പരിപാടികള്‍ക്ക് വിരാമം ആയി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.