You are Here : Home / USA News

പാസ്റ്റര്‍. ജോര്‍ജ്ജ്‌ ശാമുവേല്‍ ഡാളസില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, February 24, 2014 05:32 hrs EST

ഡാളസ്‌ : ഐ.പി.സി. ഹെബ്രോന്‍ ഡാളസ്‌ സഭാംഗവും, കല്ലിശ്ശേരി പാറയില്‍ കുടുംബാംഗവുമായിരുന്ന പാസ്റ്റര്‍.ജോര്‍ജ്ജ്‌ ശാമുവേല്‍ (പാറയില്‍ സണ്ണി-82) ഫെബ്രുവരി 21-ന്‌ നിര്യാതനായി. കര്‍ത്താവില്‍ പ്രസിദ്ധനായ പേരിശ്ശേരി മത്തായിച്ചന്റെ മകള്‍ പരേതയായ കുഞ്ഞമ്മ (അന്നമ്മ) ആണ്‌ സഹധര്‍മ്മിണി.

മക്കള്‍: റോയി - കൊച്ചുമോള്‍ (മദ്രാസ്‌), സജി - മേഴ്‌സി (കാനഡ), സാബുസണ്‍ - കുഞ്ഞുമോള്‍ (ഡാളസ്‌), ലാലു - മിനി (കാനഡ).

ഡാളസില്‍ താമസം ആകുന്നതിന്‌ മുന്‍പേ പരേതന്‍ തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന കോസ്റ്റല്‍ ഫെലോഷിപ്പിന്റെ ശുശ്രൂഷകന്‍, ഉപാദ്ധ്യക്ഷന്‍, ന്യൂ ഇന്‍ഡ്യാ ഇവാഞ്‌ജലിസ്റ്റിക്‌ അസ്സോസിയേഷന്‍ ബൈബിള്‍ സ്‌കൂള്‍ അദ്ധ്യാപകന്‍, ഗുഡ്‌ന്യൂസ്‌ ബൈബിള്‍ പരിഭാഷകസമിതി അംഗം, ഐ.പി.സി. നോര്‍ത്തേണ്‍ റീജിയന്‍ ശുശ്രൂഷകന്‍ എന്നീ നിലകളില്‍ സ്‌തുത്യര്‍ഹ സേവനം ചെയ്‌തിരുന്നു.

ഭൗതീക ശരീരം ഫെബ്രുവരി 28 വെള്ളിയാഴ്‌ച വൈകിട്ട്‌ 6:30-ന്‌ ഗാര്‍ലന്‍ഡിലുള്ള ഐ.പി.സി. ഹെബ്രോന്‍ സഭാമന്ദിരത്തില്‍ (1751 Wall Street, Garland, TX 75041) പൊതുദര്‍ശനത്തിനുവെയ്‌ക്കുകയും, അതേതുടര്‍ന്ന്‌ അനുസ്‌മരണസമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്‌. മാര്‍ച്ച്‌ 1 ശനിയാഴ്‌ച 10 മണിക്ക്‌ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കുകയും, തുടര്‍ന്ന്‌ ഡാളസ്‌ റെസ്റ്റ്‌ലാന്‍ഡ്‌ സെമിത്തേരിയില്‍ (13005 ഏൃലലി്‌ശഹഹല അ്‌ല, ഉമഹഹമ,െ ഠത 75243) ഭൗതീക ശരീരം സംസ്‌കരിക്കും.

ദു:ഖാര്‍ത്തരായ കുടുംബാംഗങ്ങളെ ഓര്‍ത്ത്‌ പ്രാര്‍ത്ഥിക്കുക. ഇരു ദിനങ്ങളിലേയും ശുശ്രൂഷകള്‍ ഇന്റര്‍നെറ്റ്‌ വഴി തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്‌. Website Address: www.thoolika.tv. സാം മാത്യു അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More