You are Here : Home / USA News

സൈമണ്‍ ജേക്കബിന് കേരള അസ്സോസിയേഷന്‍ യാത്രയയപ്പ് നല്‍കി

Text Size  

Story Dated: Saturday, February 22, 2014 03:31 hrs EST

ഡാലസ്:  ഡാലസില്‍ നിന്നും ഹ്യൂസ്റ്റണിലേക്ക് പോകുന്ന  കേരള അസ്സോസിയേഷന്‍ ഓഫ് ഡാലസ് അംഗം സൈമണ്‍ ജേക്കബിന്  കേരള അസ്സോസിയേഷന്‍ ഓഫ് ഡാലസും ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുകേഷന്‍ സെന്ററും  സംയുക്തമായി   യാത്രയയപ്പ് നല്‍കി.

കേരളാ അസോസിയേഷന്‍ ഓഫ്  ഡാലസിന്റെ  വൈസ് പ്രസിഡന്റ്  , ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുകേഷന്‍ വൈസ് പ്രസിഡന്റ്, കേരളാ അസോസിയേഷന്‍ ഓഫ് ഡാലസ്  സ്‌പോര്‍ട്‌സ് ഡയറക്ടര്‍ , എജ്യുകേഷന്‍ ഡയറക്ടര്‍ എന്നീ പദവികള്‍  മുന്‍പ് അലങ്കരിച്ചിട്ടുണ്ട്. കേരളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സീനിയര്‍ ഫോറം കോഓര്‍ഡിനേറ്ററായും ജേക്കബ് സൈമണ്‍ പ്രവര്‍ത്തിച്ചിരുന്നു.

ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുകേഷന്‍ പ്രസിഡന്റ് ഐ വര്‍ഗീസ് , കേരള അസോസിയേഷന്‍ പ്രസിഡണ്ട് ബാബു മാത്യു , ട്രസ്സി ബോര്‍ഡ് അംഗം പി ടി സെബാസ്ട്യന്‍, ട്രഷറര്‍ ടോമി നെല്ലുവേലില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

നിസ്വാര്‍ഥ സേവനം  മുഖമുദ്രയാക്കി  പ്രവര്‍ത്തിക്കുന്ന കേരള  അസോസിയേഷന്റെ   ഭാഗമാകാന്‍  കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യവും കഴിഞ്ഞകാലങ്ങളില്‍  കൂടെ പ്രവര്‍ത്തിച്ച   സഹപ്രവര്‍ത്തകര്‍ക്കുള്ള  നന്ദിയും  സൈമണ്‍ ജേക്കബ്   തന്റെ മറുപടി പ്രസംഗത്തില്‍
രേഖപ്പെടുത്തി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More