You are Here : Home / USA News

ഒസിഐ ഇനി മുതല്‍ ഓവര്‍സീസ് ഇന്ത്യന്‍ കാര്‍ഡ് ഹോള്‍ഡര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, February 13, 2014 02:00 hrs UTC

 
 

ന്യുയോര്‍ക്ക് : 2013 ല്‍ രാജ്യസഭ പാസാക്കിയ സിറ്റിസണ്‍ ആക്ട് ഭേദഗതിയില്‍ നിറയെ അവ്യക്തത. ഇതുവരെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ അഥവാ ഒസിഐ എന്നറിയപെട്ടവര്‍ ഇനി മുതല്‍ ഓവര്‍സീസ് ഇന്ത്യന്‍ കാര്‍ഡ് ഹോള്‍ഡര്‍ അഥവാ ഒഐസി എന്നറിയപ്പെടും.

നിലവിലുള്ള ഒസിഐ, പിഐഓ കാര്‍ഡുടമകളു ടെ ഗതിയെന്താവുമെന്നോ, ഇപ്പോള്‍ നമുക്ക് പതിച്ചു കിട്ടിയിരിക്കുന്ന ആ ജീവനാന്ത വിസയുടെ നിയമസാധുതയോ പുതുക്കുന്ന ബില്ലില്‍ വിശദീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ശരിയായ ആസൂത്രണമില്ലാതെ, മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ വരുത്തുന്ന നിയമഭേദഗതികള്‍ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ നിരവധിയാണ്. ഇത് സംബന്ധിച്ചുള്ള പരാതികള്‍ ഇപ്പോഴും നിലനില്‌ക്കെയാണ് പുതിയ പുറപ്പാട്. 2013 മെയ് മാസം വരെയുള്ള കണക്കും പ്രകാരം 1325000 ഒസിഐ കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.

ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ അഥവാ ഒസിഐയിലെ സിറ്റിസണ്‍ എന്ന ഒരു വാക്കിന്റെ പ്രശ്‌നം കൊണ്ട് മാത്രമാണോ ഈ പുതിയ ബില്‍ ഇത്രവേഗം പാസാക്കാനുള്ള തിടുക്കം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രസ്തുത ബില്‍ ഈ മാസം നടക്കുന്ന ലോക്‌സഭ സമ്മേളനത്തില്‍ പാസാക്കിയെടുക്കാനുള്ള ശ്രമം അണിയറയില്‍ അരങ്ങേറുന്നു.

ഫോമ സമര്‍പ്പിച്ച നിവേദനത്തിലെ ആവശ്യം പോലെ, അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡിന് തുല്യമായ ഒരു കാര്‍ഡാണ് വിഭാവനം ചെയ്യുന്നതെങ്കില്‍ അത് സ്വാഗതാര്‍ഹമാണന്നും, പക്ഷെ അത് നിലവിലുള്ള കാര്‍ഡുടമകളുടെ സംശയങ്ങള്‍ ദൂരീകരിച്ചുകൊണ്ടായിരിക്കണമെന്നും ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് ടി. ഉമ്മനും പന്തളം ബിജു തോമസും സംയുക്തമായി ആവശ്യപ്പെട്ടു.

2013 ല്‍ രാജ്യസഭ പാസാക്കിയ സിറ്റിസണ്‍ ആക്ട് ഭേദഗതിയുടെ പൂര്‍ണ്ണുരൂപം താഴെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.

http://164.100.47.4/BillsTexts/RSBillTexts/PassedRajyaSabha/ctiznship-Ep.pdf

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.