You are Here : Home / USA News

തൃക്കുന്നത്ത്‌ സെമിനാരി യാക്കോബായ സഭയുടെ പൈതൃക സ്വത്ത്‌: അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, February 13, 2014 09:35 hrs UTC

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ 2014 ഫെബ്രുവരി ആറാം തീയതി അമേരിക്കന്‍ ഭദ്രാസനത്തിലെ ഭക്തസംഘടനകളിലൊന്നായ `അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി' യുടെ യോഗം ചേരുകയും ആലുവ തൃക്കുന്നത്ത്‌ സെമിനാരിയില്‍ അടുത്തയിടെയുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ ഉത്‌കണ്‌ഠ രേഖപ്പെടുത്തുകയും ചെയ്‌തു.

തൃക്കുന്നത്ത്‌ സെമിനാരിയുടെ യഥാര്‍ത്ഥ സ്ഥാപനോദ്ദേശ്യം നിറവേറ്റാനാകാതെ വര്‍ഷങ്ങളായി പൂട്ടിയിട്ട്‌ നശിച്ചുപോകുന്ന പള്ളി, അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥരെ ഏല്‍പിക്കുന്നതില്‍ ഗവണ്‍മെന്റ്‌ അടിക്കടി പരാജയപ്പെടുകയാണ്‌. ആ സെമിനാരിയും പള്ളിയും സ്ഥാപനങ്ങളും യാക്കോബായ സഭയുടെ പൈതൃകസ്വത്താണ്‌. ഇനിയെങ്കിലും, ഒട്ടും താമസിയാതെ, തൃക്കുന്നത്‌ വിശുദ്ധ മാര്‍ത്തമറിയം പള്ളിയും, അനുബന്ധ സ്ഥാപനങ്ങളും യാക്കോബായ സഭയ്‌ക്ക്‌ കൈമാറുവാന്‍ കേരളാ ഗവണ്‍മെന്റ്‌ നടപടി സ്വീകരിക്കണമെന്നും, പരിശുദ്ധ സുറിയാനി സഭയിലെ വിശുദ്ധ പിതാക്കന്‍മാര്‍ കബറടങ്ങിയിരിക്കുന്ന ആ പള്ളയില്‍ സഭയുടെ പ്രാദേശിക തലവന്‍ അബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവയ്‌ക്കും, സഭയിലെ മെത്രാപ്പോലീത്തമാര്‍ക്കും യഥേഷ്‌ടം വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്നതിനും, പ്രാര്‍ത്ഥിക്കുന്നതിനും, കബറിങ്കല്‍ ധൂപപ്രാത്ഥനയര്‍പ്പിക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ ചെയ്‌തുതരണമെന്നും അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതിയുടെ യോഗം അഭ്യര്‍ത്ഥിച്ചു.

ശ്രേഷ്‌ഠ ബാവായെ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതിയുടെ ഭക്തിയും സ്‌നേഹാദരവുകളും അറിയിച്ചു. വൈസ്‌ പ്രസിഡന്റ്‌ ചട്ടത്തില്‍ വന്ദ്യ ഗീവര്‍ഗീസ്‌ കോര്‍എപ്പിസ്‌കോപ്പ സദസിന്‌ സ്വാഗതവും, സെക്രട്ടറി ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌ നന്ദിയും പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.