You are Here : Home / USA News

കലാവേദി ധനസഹായം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 12, 2014 06:26 hrs EST

തിരുവല്ല: തിരുവല്ലയിലെ വൈ.എം.സി.എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വികാസ്‌ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കലാവേദി ഇന്റര്‍നാഷണല്‍ രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കി. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുവേണ്ടി പുതുതായി നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിനുവേണ്ടിയാണ്‌ കലാവേദി ധനസഹായം നല്‍കിയത്‌.

കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തില്‍ കലാവേദി ന്യൂയോര്‍ക്കില്‍ നടത്തിയ കലാപരിപാടിയില്‍ നിന്നും സമാഹരിച്ച തുകയുംകൂടി ചേര്‍ത്താണ്‌ രണ്ടു ലക്ഷം രൂപ നല്‍കിയത്‌. വൈ.എം.സി.എ സെന്ററില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ അറിയപ്പെടുന്ന ചലച്ചിത്രകാരനും, മുന്‍ ഇക്കണോമിക്‌സ്‌ ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ ഡയറക്‌ടറും, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ മീരാ സാഹിബ്‌ കലാവേദിയുടെ ചെക്ക്‌ വൈ.എം.സി.എ പ്രസിഡന്റ്‌ തോമസ്‌ മാത്യുവിന്‌ കൈമാറി.

ചടങ്ങില്‍ കലാവേദി അംഗങ്ങളായ മാമ്മന്‍ ഏബ്രഹാം, മാത്യു വര്‍ഗീസ്‌, മീരാ സാഹിബ്‌, വൈ.എം.സി.എ പ്രസിഡന്റ്‌ തോമസ്‌ മാത്യു, സെക്രട്ടറി ജോയ്‌ ജോണ്‍ എന്നിവര്‍ സംസാരിച്ചു. കലാവേദിയുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ സഹൃദയരോടും കലാവേദിക്കുവേണ്ടി മാമ്മന്‍ ഏബ്രഹാം നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More