You are Here : Home / USA News

ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ ക്‌നാനായ കാത്തലിക്‌ കമ്യൂണിക്ക്‌ നവ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 12, 2014 06:23 hrs EST

ന്യൂയോര്‍ക്ക്‌: പ്രസിഡന്റ്‌ സ്റ്റാര്‍ളിംഗ്‌ പച്ചിക്കരയുടെ അധ്യക്ഷതയില്‍ കൂടിയ ഐ.കെ.സി.സിയുടെ വാര്‍ഷിക യോഗത്തില്‍ ജനറല്‍ സെക്രട്ടറി എഡ്വിന്‍ എറിക്കാട്ടുപറമ്പില്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ മാത്യു ഇല്ലിക്കാട്ടില്‍ വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചു.

തുടര്‍ന്ന്‌ ഇലക്ഷന്‍ കമ്മീഷണര്‍ തോമസ്‌ കൊച്ചുവീട്ടിലിന്റെ നേതൃത്വത്തില്‍ 2014 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കുഞ്ഞുമോള്‍ വടക്കേടം (പ്രസിഡന്റ്‌), തോമസ്‌ തോട്ടം (ജനറല്‍ സെക്രട്ടറി), ജീവന്‍ മറ്റപ്പള്ളി (വൈസ്‌ പ്രസിഡന്റ്‌), കോര്‍ഡിയര്‍ ചെമ്മംക്കാട്‌ (ജോയിന്റ്‌ സെക്രട്ടറി), ജോസഫ്‌ കണ്ടാരപ്പള്ളില്‍ (ട്രഷറര്‍), സ്റ്റാര്‍ളിംഗ്‌ പച്ചിക്കര (എക്‌സ്‌ ഒഫീഷ്യോ).

താഴെപ്പറയുന്നവരെ റീജിയണല്‍ കോര്‍ഡിനേറ്റേഴ്‌സായും തെരഞ്ഞെടുത്തു. ജെയിന്‍ വെട്ടിക്കല്‍, മിഷാല്‍ മായിക്കുഴി, സാനു കൊല്ലറേട്ട്‌, അങ്കോ നല്ലുവീട്ടില്‍, സഖറിയ കൊച്ചുതാഴത്ത്‌, സ്റ്റീഫന്‍ മുപ്രാപ്പള്ളി, ജോര്‍ജ്‌ വെള്ളാപ്പള്ളി, ഷേര്‍ളി മേടയില്‍.

ഐ.കെ.സി.സി ന്യൂയോര്‍ക്കിന്റെ 36 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു വനിത പ്രസിഡന്റാകുന്നത്‌.

2014-വര്‍ഷത്തെ ഭരണസമിതിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്‌ കുഞ്ഞുമോള്‍ വടക്കേടം ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും, സംഘടനയുടേയും ക്‌നാനായ സമുദായത്തിന്റേയും വളര്‍ച്ചയ്‌ക്കും കൂട്ടായ്‌മയ്‌ക്കും ഉതകുന്ന നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കുമെന്നും, ആയതിലേക്ക്‌ ഏവരുടേയും സഹകരണവും പ്രോത്സാഹനവും ഉണ്ടാവണമെന്ന്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.

സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാന്‍ താത്‌പര്യമുള്ളവര്‍ ബന്ധപ്പെടുക: കുഞ്ഞുമോള്‍ വടക്കേടം (973 525 8906), ഇമെയില്‍: kunjuj64@yahoo.com
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More