You are Here : Home / USA News

ഡാലസ്‌ സൗഹൃദ വേദി ഒന്നാം വാര്‍ഷികം: പ്രതിഭകളുടെ സംഗമവേദിയായി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Friday, February 07, 2014 09:23 hrs UTC

 
 

ഡാലസ്‌: സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശവുമായി, സമാനതകളില്ലാത്ത കേരളീയ സാംസ്‌കാരികപ്പെരുമയുടെ സമ്പന്നതയുമായി ഡാലസ്‌ സൗഹൃദ വേദി ഒന്നാം വാര്‍ഷികം വര്‍ണ്ണപൊലിപ്പോടു ആഘോഷിച്ചു. ഡാലസ്‌ സൗഹൃദ വേദിയുടെ ഒന്നാം വാര്‍ഷികത്തൊടനുബന്ധിച്ചു നടത്തിയ കലാപ്രതിഭകളുടെ സമ്മേളനം കാണികളില്‍ അതിശോക്തി നിറഞ്ഞ പ്രതീകരങ്ങള്‍ സൃഷ്ടിച്ചു. മറ്റു സംഘടനകളില്‍ നിന്നും വളരെ വിഭിന്നമായ പരിപാടികള്‍ അവതരിപ്പിച്ചു സദസ്സിന്റെ കൈയടി ഏറ്റു വാങ്ങി.

ബാല കലാപ്രതിഭ നട്ടാഷാ കൊക്കൊടിലിന്റെ മലയാളത്തില്‍ പാടിയ പാട്ടുകള്‍ കേരളത്തിലുള്ള ബാല ഗായകരെ കടത്തിവെട്ടുന്നതായിരുന്നു. ശുദ്ധമായ മലയാള രാഗ താള ലയങ്ങളില്‍ പാടിയ ഈ കൊച്ചു മിടുക്കി പ്രവാസി മലയാളികളുടെ അഭിമാനമായി മാറിക്കൊണ്ടിരിക്കയാണ്‌.

നാടന്‍ കലയോടും, മലയാഭാഷയോടുമുള്ള മാതാപിതാക്കളുടെ അതിരറ്റ കമ്പമാണ്‌ മകളുടെ ഉയര്‌ച്ചമക്ക്‌ പിന്നില്‍. ടൈറ്റസ്‌, എലിസബത്തു ദമ്പതികളുടെ മകളായ നട്ടാഷാ കാരോള്‌ടോ!ണ്‍ ചാര്‌റ്റെ ഡ്‌ സ്‌കൂളിലെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌. പ്രസംഗത്തിലും, ഡാന്‍സിലും ധാരാളം അവാര്‍ഡുകകള്‍ സ്‌കൂളില്‍ നിന്നും നേടിയിട്ടുണ്ട്‌. മാധ്യമങ്ങളില്‍ ഈ കുട്ടിയുടെ വിവിധ കല പ്രതിഭകള്‍ കണ്ടു അമേരിക്കയിലെ പല അസോസിയേഷനുകളും ഈ കൊച്ചു കലാകാരിയെ തേടി ഡാലസ്‌ സൗഹൃദ വേദിയെ സമീപിച്ചു കഴിഞ്ഞിരിക്കുന്നു.

അറുപതു വയസ്സ്‌ കഴിഞ്ഞിട്ടും പതറാത്ത ശബ്ദത്തിന്റെ ഉടമയായ സുകു ആലപിച്ച ഹൃദയ സ്‌പര്‍ശിയായ ശാസ്‌ത്രീയ ഗാനങ്ങള്‍ സദസ്സിന്റെ നീണ്ട കൈയടി ഏറ്റു വാങ്ങി. തിരുവന്തപുരം സ്വദേശിയായ സുകു കുടുംബമായി ഇരുപതില്‍ പരം വര്‍ഷം ഗള്‍ഫിലുള്ള ബഹറിനിലായിരുന്നു. കേരള സമാജം, ഇന്ത്യന്‍ ക്ലബ്‌ തുടങ്ങിയ പ്രവാസി സംഘടനകളുടെ സംഘടകനായിരുന്ന സുകു പ്രവസി മലയാളികളുടെ ഇടയില്‍ മലയാളം, തമിഴ്‌, ഹിന്ദി തുടങ്ങിയ ഭാഷയിലുള്ള ഗാനങ്ങള്‍ പാടി ശ്രദ്ധെയനായിരുന്നു. ഇപ്പോള്‍ ഡാലസ്‌ സൗഹൃദ വേദിയുടെ എക്‌സിക്യുട്ടിവ്‌ അംഗമായി പ്രവര്‍ത്തിക്കുന്നു.

ദാസേട്ടന്റെ ശബ്ദം അതെ രീതിയില്‍ അനുകരിച്ച ചാര്‌ളി ജോര്‍ജ്‌്‌ പാടിയ പാട്ടുകള്‍ പ്രവസി മനസുകളില്‍ തരംഗം സൃഷ്ടിച്ചു. പ്രസിദ്ധമായ മാരാമണ കണ്‍വെന്‍ഷനില്‍ തുടര്‍ച്ചയായി 4 വര്‍ഷം പാടുകയും, സ്‌കൂള്‍ കോളേജ്‌ തലങ്ങളില്‍ ലളിത ഗാന മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വരി കൂട്ടിയ ചാര്‌ളി ഇപ്പോള്‍ ഡാലസ്‌ സൗഹൃദ വേദി എക്‌സിക്യുട്ടീവ്‌ അംഗമാണ്‌. വൈകി കണ്ടെത്തിയ മാണിക്യ കല്ലുപോലെ അമേരിക്കയില്‍ മലയാളി പ്രവാസികളുടെ ഇടയില്‍ കണ്ടെത്തിയ ഗായകരാണ്‌ സുകുവും, ചാര്‍ളിയും.

ഓമനത്വം തുളുമ്പുന്ന ശബ്ദ മാധുര്യത്താല്‍ കേള്‍വിക്കാരുടെ പ്രശംസ പിടിച്ചു പറ്റിയ സുനിത ജോര്‍ജ്‌ ഡാലസ്‌ സൗഹൃദ വേദിയിലെ ഒരു അംഗമാണ്‌. കുവൈറ്റില്‍ നിന്നും കുടിയേറി അമേരിക്കായില്‍ എത്തിയ സുനിത ജോര്‍ജ്‌ ഡാലസില്‍ അറിയപ്പെടുന്ന ഒരു ഗായികയാണ്‌. ഹിന്ദി പാട്ടുകള്‍ പാടുന്ന സ്‌റ്റേജുകളില്‍ നിലക്കാത്ത കൈയടിയുടെ പ്രവാഹം കേള്‌ക്കാസമായിരുന്നു.

ഈശ്വരന്‍ കനിഞ്ഞു കൊടുത്ത ഒരു വരദാനം എന്നപോലെ സ്വന്തമായി എഴുതി പ്രാസവും, അലങ്കാരവും തെറ്റാതെ സദസ്സിനും മുമ്പില്‍ അവതരിപ്പിച്ച കവിതയുടെ അവതാരകന്‍ സഹൃദ വേദിയുടെ സെക്രടറി അജയകുമാര്‍ ആയിരുന്നു.ദീര്‍ഘനാള്‍ തകഴി പഞ്ചായത്ത്‌ ജന പ്രധിനിധി ആയി സേവന പാരമ്പര്യമുള്ള അജയകുമാര്‍ ഡാലസ്‌ സൗഹൃദ വേദിയുടെ സംഘടകരില്‍ ഒരാളാണ്‌.

നൃത്തത്തില്‍ മാത്രമല്ല പാട്ടിലുള്ള തന്റെ അഭിരുചി തെളിയിച്ചുകൊണ്ട്‌ ഡാളസിലെ പ്രശസ്‌ത നര്‍ത്തകി ഷൈനി ഫിലിപ്പും ഭര്‍ത്താവ്‌ ജിമ്മിയും പാടിയ യുക്‌മ ഗാനം ശ്രോതാക്കളിള്‍ നിന്നും നിലക്കാത്ത കൈയടി ഏറ്റു വാങ്ങി. റിഥം ഓഫ്‌ ഡാലസ്‌ എന്ന നൃത്ത, സംഗീത സ്‌കൂള്‍ നടത്തി വരുന്ന ഷൈനി ഫിലിപ്പ്‌ ഡാലസ്‌ സൗഹൃദ വേദിയുടെ അംഗമാണ്‌.

ചുവടുകള്‍ തെറ്റാതെ നൃത്തം ചെയ്‌തു കാണികളുടെ മനസ്സുകളില്‍ അത്ഭുതം സൃഷ്ട്‌ടിച്ച രണ്ടു യുവ നര്‍ത്തകികളാണ്‌ സംഗീതയും,സ്‌നേഹയും. ക്ലാസ്സിക്ക്‌, സെമി ക്ലാസിക്ക്‌ നൃത്തങ്ങളിലുള്ള മികവു അവരുടെ പ്രകടനങ്ങളിലൂടെ കാണികളുടെ പ്രശംസ പിടിച്ചു പറ്റി.

പ്രവസി മനസ്സുകളില്‍ ഒളിഞ്ഞു കിടക്കുന്ന കലാ പ്രതിഭകളെ വെളിച്ചത്തു കൊണ്ടുവരാനുള്ള ഡാലസ്‌ സൗഹൃദ വേദിയുടെ ഉദ്ദേശ ശുദ്ധിയില്‍ പ്രവസി മലയാളികള്‍ സംതൃപ്‌തരാണെന്ന്‌ ഡാലസ്‌ സൗഹൃദ വേദിയുടെ ഒന്നാം വാര്‍ഷികത്തില്‍ സംബന്ധിച്ച ജന കൂട്ടത്തില്‍ നിന്നും കിട്ടിയ സര്വേതയില്‍ നിന്നും മനസ്സിലാക്കാം.


 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.