You are Here : Home / USA News

ഇന്‍ഷ്വറന്‍സ് തുകക്കുവേണ്ടി മാനസിക രോഗിയെ കൊലപ്പെടുത്തിയ 59 വയസ്സുകാരിയുടെ വധശിക്ഷ നടപ്പാക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, February 06, 2014 11:31 hrs UTC

ഹണ്‍ട്‌സ്‌വില്ല(ടെക്‌സസ്): മാനസിക രോഗിയായ കൂട്ടുക്കാരനെ ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കുന്നതിന് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ അമ്പത്തി ഒമ്പത് വയസ്സുള്ള സൂസന്‍ ബാസോയുടെ വധശിക്ഷ ടെക്‌സസ്സില്‍ ഇന്ന് (ഫെബ്രു.5) വൈകീട്ട് ആറുമണിക്ക് നടപ്പാക്കി.

1998 ലായിരുന്നു സംഭവം. പോലീസിന്റെ പീഡനത്തെ തുടര്‍ന്നാണെന്ന് പറയുന്നു. ശരീരത്തിന് തളര്‍ച്ച ബാധിച്ചിരുന്ന പ്രതി വീല്‍ ചെയറിലാണ് സഞ്ചരിച്ചിരുന്നത്. പ്രതിയുടെ മാനസിക- ശാരീരിക സ്ഥിതി കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കണമെന്ന വാദം യു.എസ്. സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്ന് ഉടനെ വധശിക്ഷ നടപ്പാക്കുകയായിരുന്നു.

ബേസ് ബോള്‍ കൊണ്ട് അടിച്ചും, ബൂട്ട്‌കൊണ്ട് ചവിട്ടിയും തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നു കൊല്ലപ്പെട്ട പ്രതി ലൂയിസിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തത്.

വൈകീട്ട് വധശിക്ഷ നടപ്പാക്കുന്നതിനുമുമ്പ് പ്രസ്താവന ചെയ്യുന്നതിന് പ്രതി വിസമ്മതിച്ചു. സിരകളിലേക്ക് വിഷം കടത്തിവിട്ടു മിനിട്ടുകള്‍ക്കകം മരണം സ്ഥിരീകരിച്ചു.

അമേരിക്കയില്‍ ഈ വര്‍ഷം നടപ്പാക്കുന്ന 7-മത്തെ വധശിക്ഷയായിരുന്നു ഇത്.
1976 ല്‍ സുപ്രീം കോടതി വധശിക്ഷ പുനഃസ്ഥാപിച്ച ശേഷം 1400 പുരുഷന്മാരേയും, 13 സ്ത്രീകളേയും വധശിക്ഷക്ക് വിധേയരാക്കിയിരുന്നു.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന ടെക്‌സസ്സില്‍ 1976 നുശേഷം 505 പുരുഷന്മാരുടെയും, നാലുസ്ത്രീകളുടെയും വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്.
3,100 പുരുഷന്മാരും, 60 സ്ത്രീകളുമാണ് അമേരിക്കന്‍ ജയിലുകളില്‍ വധശിക്ഷയും കാത്തു കഴിയുന്നത്. വധശിക്ഷക്കെതിരെ ശക്തമായ ജനരോഷം ഉയരുന്നുണ്ടെങ്കിലും, വധശിക്ഷ നിര്‍ത്തലാക്കുന്നതിനനുകൂലമായ തീരുമാനങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.