You are Here : Home / USA News

ഫോമാ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ ഇനി ഓണ്‍ലൈനിലൂടെ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 04, 2014 06:33 hrs EST

ന്യൂജേഴ്‌സി: 2014 ജൂണ്‍ 26 മുതല്‍ 29 വരെ വാലി ഫോര്‍ജ്‌ കാസിനോ കണ്‍വെന്‍ഷന്‍ സെന്ററില്‍ അരങ്ങേറുന്ന ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‌ ഇനി വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. www.fomaa.com - സന്ദര്‍ശിച്ച്‌ `online registration for fomaa convention 2014' ല്‍ ക്ലിക്ക്‌ ചെയ്‌ത്‌ പേരും മറ്റ്‌ വിവരങ്ങളും നല്‍കി ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ പണം അടയ്‌ക്കുവാനും സാധിക്കും.

ഫോമയുടെ കണ്‍വെന്‍ഷന്‍ ഹോട്ടലില്‍ മുറികള്‍ ലഭിക്കാന്‍ ആഗഹിക്കുന്നവരും, ഡബിള്‍ കോട്‌ വേണമെന്ന്‌ കരുതുന്നവരും എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന്‌ രജിസ്‌ട്രേഷന്‍ ജനറല്‍ കണ്‍വീനര്‍ കോര ഏബ്രഹാമും, കണ്‍വീനര്‍ സെബാസ്റ്റ്യന്‍ ജോസഫും അറിയിച്ചു.

ഫോമയുടെ നാലുദിന കണ്‍വെന്‍ഷന്‌ ഹോട്ടല്‍ മുറിയും, ഭക്ഷണവും, കലാപരിപാടികള്‍ക്കും, ബാങ്ക്വറ്റിനുമുള്ള ടിക്കറ്റുകള്‍ അടക്കം ഒരു ഫാമിലിക്ക്‌ 995 ഡോളര്‍ ആണ്‌ നിരക്ക്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More