You are Here : Home / USA News

താമ്പായില്‍ ദൃശ്യവും, ഒരു ഇന്ത്യന്‍ പ്രണയകഥയും പ്രദര്‍ശിപ്പിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, January 31, 2014 01:28 hrs UTC

 

താമ്പാ: ലോകത്തെമ്പാടുമുള്ള മലയാളികള്‍ വന്‍ വിജയമാക്കി മാറ്റിയ `ദൃശ്യം' എന്ന മലയാള സിനിമ താമ്പായില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നു. ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്‌ച വൈകുന്നേരം 3 മണിക്കാണ്‌ സിനിമ പ്രദര്‍ശിപ്പിക്കുന്നത്‌.

മലയാളികള്‍ എന്നും ഇഷ്‌ടപ്പെടുന്ന സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ `ഒരു ഇന്ത്യന്‍ പ്രണയകഥ' താമ്പായില്‍ ഫെബ്രുവരി ഒന്നിന്‌ ശനിയാഴ്‌ച വൈകിട്ട്‌ 7 മണിക്കും, ഫെബ്രുവരി രണ്ടാം തീയതി ഞായറാഴ്‌ച വൈകുന്നേരം 3 മണിക്കും പ്രദര്‍ശിപ്പിക്കുന്നു. ഫഹദ്‌ ഫാസില്‍, അമലാ പോള്‍, ഇന്നസെന്റ്‌ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ഈ സിനിമ കോമഡിക്ക്‌ പ്രാധാന്യം നല്‍കിയാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. കുടുംബ സമേതം കണ്ട്‌ ചിരിക്കുവാന്‍ പറ്റിയ രീതിയിലാണ്‌ സിനിമയുടെ ചിത്രീകരണം. എല്ലാ സിനിമാ ആസ്വാദകരേയും ഈ രണ്ട്‌ സിനിമകളും കാണുവാനായി ക്ഷണിക്കുന്നു.

തീയേറ്ററിന്റെ വിലാസം: Muvico Starlight 20, 18002 Highwoods Preserve Parkway, Tampa, Florida 33647.

സിനിമാ സമയത്തിന്റെ ഇമെയില്‍ ലഭിക്കുവാനായി നിങ്ങളുടെ മെയില്‍ അഡ്രസ്‌ 803 258 0468 എന്ന നമ്പരിലേക്ക്‌ എസ്‌.എം.എസ്‌ അയയ്‌ക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.